ADVERTISEMENT

ഫുട്ബോൾ ക്യാംപ്
പയ്യന്നൂർ ∙ ഫുട്ബോൾ അക്കാദമി  2008നും 2015നും ഇടയിൽ ജനിച്ച കുട്ടികൾക്കായി സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാംപ് നടത്തുന്നു.  28നകം പേര് റജിസ്റ്റർ ചെയ്യണം.  വിവരങ്ങൾക്ക്: 7012470331 9847633808.

സ്വർണ പ്രശ്നചിന്ത
ചെറുപുഴ∙ കുടപ്രം വയനാട്ടുകുലവൻ ക്ഷേത്രത്തിൽ ഓരി സോമൻ പണിക്കർ, പൊന്നമ്പാറ കമലാക്ഷൻ ജോത്സ്യർ എന്നിവരുടെ നേതൃത്വത്തിൽ 27ന് സ്വർണ പ്രശ്നചിന്ത നടക്കും.

ക്ഷേത്ര നട ഇന്നുതുറക്കും
പയ്യന്നൂർ ∙ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 3 ദിവസത്തെ ദേവന്മാരുടെ പൂജയ്ക്ക് ശേഷം ഇന്നു രാവിലെ 5ന് നടതുറക്കും. മൂന്ന് ഭദ്രദീപം കത്തിച്ച് ദേവന്മാർക്ക് പൂജിക്കാനുള്ള പൂജാ സാധനങ്ങൾ ഒരുക്കിയാണ് 22ന് നട അടച്ചത്. രാത്രി 9 മണിക്ക് കെപിഎസിയുടെ നാടകം മുടിയനായ പുത്രൻ അരങ്ങേറും.

വൈദ്യുതി മുടക്കം
ചെറുപുഴ∙ എച്ച്ടി ലൈനിനോട് ചേർന്നുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ കള്ളപ്പാത്തി, കളത്തിൽ ട്രാൻസ്ഫോമറുകളുടെ പരിധിയിലും,12 മുതൽ വൈകിട്ടു 5 വരെ ഊമല, ഉമയംചാൽ, അമ്പലംപളള ട്രാൻസ്ഫോമറുകളുടെ പരിധിയിലും വൈദ്യുതി വിതരണം മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com