ADVERTISEMENT

നടുവിൽ∙പഞ്ചായത്തിലെ താഴെ വിളക്കന്നൂർ തോട്ടിൽ ലക്ഷങ്ങൾ ചെലവഴിച്ച്  നിർമിച്ച തടയണ പ്രവർത്തന രഹിതമായിട്ട് വർഷങ്ങളായി. വേനൽ രൂക്ഷമാകുമ്പോൾ തോട്ടിൽ നീരൊഴുക്ക് നിലയ്ക്കുന്ന അവസ്ഥയാണ്. അതേസമയം നീരൊഴുക്ക് നിലനിൽക്കുന്ന സമയത്ത് ഷട്ടർ അടച്ച് വെള്ളം ശേഖരിക്കാറുമില്ല. ഇതിനെ തുടർന്ന് നോക്കുകുത്തിയായി മാറിയിരിക്കുകയാണ് ഈ ചെക്ഡാം. ഇതിന്റെ പലകകൾ ജീർണിച്ചു നശിച്ചു.

2014ൽ മലയോര വികസന ഏജൻസിയുടെ ധനസഹായത്തോടെ 30 ലക്ഷം രൂപ ചെലവഴിച്ചാണ് ചെക്ക് ഡാം നിർമിച്ചത്. നാട്ടുകാർ ചേർന്ന് രൂപീകരിച്ച ജനകീയസമിതിയുടെ നേതൃത്വത്തിലായിരുന്നു നിർമാണം. പ്രദേശത്ത് വേനക്കാലത്ത് ജലക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് ജലസംരക്ഷണം ലക്ഷ്യമാക്കി പദ്ധതി നടപ്പാക്കിയത്. ചെക്ഡാം നിർമിച്ചാൽ സമീപപ്രദേശങ്ങളിലെ കിണറുകളിലെയും  കുളങ്ങളിലെയും ജലനിരപ്പ് നിലനിർത്താമെന്നായിരുന്നു നാട്ടുകാർ കണക്കുകൂട്ടിയത്. എന്നാൽ ഒരു വർഷം മാത്രമാണ് പദ്ധതി പ്രവർത്തിച്ചത്. പിന്നീട് അനാഥാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. ജനകീയ സമിതിയും ഇല്ലാതായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com