ADVERTISEMENT

കണ്ണൂർ∙ കാലൻകോഴിക്കുഞ്ഞുങ്ങൾ (മോട്ടിൽ വുഡ് മൂങ്ങ) വന്യജീവി സംരക്ഷണ സംഘടനയായ മാർക്കിന്റെ അതിഥിയാണിപ്പോൾ. മൂന്നാഴ്ച മുൻപ് കണ്ണൂർ കായലോട് നിന്നാണു മൂങ്ങക്കുഞ്ഞുങ്ങളെ കണ്ടെത്തുന്നത്. മാർക്കിന്റെ പ്രവർത്തകനായ റിയാസ് മാങ്ങാടായിരുന്നു ഇവയുടെ രക്ഷകൻ. തുടർന്ന് തളിപ്പറമ്പ് റേഞ്ച് ഓഫിസർ പി.രതീഷിന്റെ നിർദേശപ്രകാരം മാർക്ക് തന്നെ പക്ഷിയുടെ പരിചരണം ഏറ്റെടുത്തു.

അന്നു മുതൽ റിയാസിന്റെ മേൽനോട്ടത്തിലാണ് ഇവയുടെ ജീവിതം. മൂന്നാഴ്ച നീണ്ടുനിന്ന ശുശ്രൂഷ പൂർത്തിയായപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ആരോഗ്യവാന്മാരായി. പൂർണ ആരോഗ്യവും വളർച്ചയും വീണ്ടെടുക്കുന്നതോടെ വനം വകുപ്പിനെ വിവരം അറിയിക്കും. തുടർന്ന് അവരുടെ സാന്നിധ്യത്തിൽ ഇവയെ അതിന്റെ ആവാസ വ്യവസ്ഥയിലേക്കു പറത്തി വിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com