കെ.ബാലകൃഷ്ണൻ നമ്പ്യാർക്ക് നാടിന്റെ യാത്രാമൊഴി
Mail This Article
തളിപ്പറമ്പ്∙ സമരങ്ങളിലെ മുന്നണി പോരാളിയായിരുന്ന സിപിഎം നേതാവ് കെ.ബാലകൃഷ്ണൻ നമ്പ്യാർക്ക് നേതാക്കളും പ്രവർത്തകരും സുഹൃത്തുക്കളും ആദരവോടെ വിട നൽകി. ഇന്നലെ രാവിലെ മുതൽ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസ് മുറ്റത്ത് പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വൻ ജനാവലി കക്ഷിരാഷ്ട്രീയ ഭേദമന്യേ എത്തിയിരുന്നു.
രാവിലെ മൃതദേഹത്തിൽ സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി.രാജേഷ്, ടി.കെ.ഗോവിന്ദൻ, ഏരിയ സെക്രട്ടറി കെ.സന്തോഷ്,കെ.വി. സുമേഷ് എംഎൽഎ, പി.കെ.ശ്യാമള, സി.എം.കൃഷ്ണൻ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു. സ്പീക്കർ എ.എൻ.ഷംസീർ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, എം.വി.ജയരാജൻ, പി.കെ.ശ്രീമതി, എംഎൽഎമാരായ എം.വിജിൻ, ടി.ഐ.മധുസൂദൻ, വിസ്മയ പാർക്ക് ചെയർമാൻ പി.വി.ഗോപിനാഥ്, എൻ.ചന്ദ്രൻ, എം.പ്രകാശൻ, പി.ഹരീന്ദ്രൻ, വി.നാരായണൻ, കെ.കെ.രാഗേഷ്, കാരായി ചന്ദ്രൻ, സി.സത്യപാലൻ, ജയിംസ് മാത്യു, എം.സുകന്യ, പി.മുകുന്ദൻ, സിപിഐ നേതാക്കളായ സി.എൻ.ചന്ദ്രൻ, വേലിക്കാത്ത് രാഘവൻ, താവം ബാലകൃഷ്ണൻ, പി.കെ.മുജീബ് റഹ്മാൻ, കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് സി.സുധീഷ്, സെക്രട്ടറി കെ.ബദറുന്നീസ, എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.കുഞ്ഞിക്കണ്ണൻ, കെ.വി.ഗോപിനാഥൻ, സി.വത്സൻ,ഡിസിസി ജനറൽ സെക്രട്ടറി ടി.ജനാർദനൻ, ബ്ലോക്ക് പ്രസിഡന്റ് പി.കെ.സരസ്വതി, ബിജെപി സംസ്ഥാന കൗൺസിൽ അംഗം എ.പി.ഗംഗാധരൻ, മണ്ഡലം പ്രസിഡന്റ് രമേശൻ ചെങ്ങൂനി, നഗരസഭ അധ്യക്ഷ മുർഷിദ കൊങ്ങായി, ലീഗ് നേതാക്കളായ ഇബ്രാഹിംകുട്ടി തിരുവട്ടൂർ, മഹമൂദ് അള്ളാംകുളം, സി.ഉമ്മർ, സി.പി.വി.അബ്ദുല്ല, ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു, മനയത്ത് ചന്ദ്രൻ, കേന്ദ്ര തദ്ദേശ ഭരണവകുപ്പ് സീനിയർ കൺസൽട്ടന്റ് ഡോ.പി.പി.ബാലൻ, തളിപ്പറമ്പ് നഗരസഭ ഉപാധ്യക്ഷൻ കല്ലിങ്കീൽ പത്മനാഭൻ തുടങ്ങി നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു. കരിമ്പത്തെ വീട്ടിലും കൂനത്ത് മകന്റെ വീട്ടിലും പൊതുദർശനത്തിന് ശേഷം പൊതുശ്മശാനത്തിൽ സംസ്കാരം നടത്തി.
അനുശോചിച്ചു
കെ.ബാലകൃഷ്ണൻ നമ്പ്യാരുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. ടി.കെ.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.കെ.സന്തോഷ്, കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബദറുന്നീസ, വേലിക്കാത്ത് രാഘവൻ, വി.കെ.മധു, എൻ.സുരേന്ദ്രൻ, അള്ളാംകുളം മഹമൂദ്, സുധീഷ്, കെ.സി.ഹരികൃഷ്ണൻ, സി.എം.കൃഷ്ണൻ, വി.ജയൻ, പി.മാധവൻ, പി.കെ.ശ്യാമള, ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.