ADVERTISEMENT

ഇരിട്ടി∙ഏകാധിപത്യത്തിന്റെയും അഴിമതിയുടെയും വക്താക്കളായി മാറിയ ഭാരതീയ ജനതാ പാർട്ടിക്കു ഇപ്പോൾ യോജിച്ച പേര് ‘ഭാരതീയ ഇലക്ടറൽ ബോണ്ട് പാർട്ടി’യെന്നാണെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്‌. ഇരിട്ടി പാലത്തിന്‌ സമീപം എൽഡിഎഫ് സ്ഥാനാർഥി എം.വി.ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ‘യുവാരവം’ യുവജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 

ഷാനിൽ ഷാജി അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി, ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി.രാജേഷ്‌, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്‌, എൽഡിഎഫ്‌ നേതാക്കളായ പി.ഹരീന്ദ്രൻ, ബിനോയ്‌ കുര്യൻ, കെ.വി.സക്കീർ ഹുസൈൻ, അജയൻ പായം,

സി.വി.എം.വിജയൻ, എസ്‌.എം.കെ.മുഹമ്മദലി, കെ.ടി.ജോസ്‌, മാത്യു കുന്നപ്പിള്ളി, കെ.ശ്രീധരൻ, വി.ജി.പത്മനാഭൻ, ബാബുരാജ്‌ ഉളിക്കൽ, കെ.കെ.ഹാഷിം, കെ.സി.ജേക്കബ്‌, എം.രാജൻ, ബാബുരാജ്‌ പായം, വിപിൻ തോമസ്‌, കെ.ജി.ദിലീപ്‌, കെ.മുഹമ്മദലി, സൈലസ് മണലേൽ, സിദ്ധാർഥ ദാസ്, എബിൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. രാഗാവലി മ്യസിക്ക്‌ ബാന്റിന്റെ സംഗീത വിരുന്നും അരങ്ങേറി.

പ്രതികാരം  ചെയ്യാനുള്ള അവസരം
തില്ലങ്കേരി∙രാജ്യത്തു സംഘപരിവാറിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിഷലിപ്തമായ ആശയങ്ങൾക്കെതിരെ ശക്തമായ പ്രതികാരം നൽകാനുള്ള അവസരമാണ് തിരത്തെടുപ്പിലൂടെ കൈവന്നിരിക്കുന്നതെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. തില്ലങ്കേരി രക്തസാക്ഷി ദിനാചരണവും എൽഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ടി.രാജു അധ്യക്ഷത വഹിച്ചു.

സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി.രാജേഷ്, സ്ഥാനാർഥി എം.വി.ജയരാജൻ, പി.കെ.ശ്രീമതി, സി.പി.മുരളി, പി.പുരുഷോത്തമൻ, വി.കെ.സുരേഷ് ബാബു, എൻ.വി.ചന്ദ്രബാബു, എം.വി.സരള, സി.വി.ശശീന്ദ്രൻ, എം.രതീഷ്, കാര്യത്ത് വൽസൻ, ടി.പ്രസന്ന, ടി.കൃഷ്ണൻ, പി.ശ്രീമതി, പി.കെ.മുഹമ്മദ്, കെ.എ.ഷാജി, അണിയേരി ചന്ദ്രൻ, കൈതേരി മുരളീധരൻ, കെ.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com