ADVERTISEMENT

കണ്ണൂർ ∙ കൂടാളി സ്വദേശി ആറാം ക്ലാസുകാരി നിലഞ്ജനയുടെ ‘തങ്കു’പൂച്ചയെ ദിവസങ്ങൾക്കു മുൻപാണു കാണാതാകുന്നത്. നിലഞ്ജനയെ ആശ്വസിപ്പിക്കാനാണു മാതാപിതാക്കൾ കണ്ണൂരിൽ നടന്ന പെറ്റ്സ് അഡോപ്ഷൻ പ്രോഗ്രാമിലെത്തിച്ചത്. ഇഷ്ടം തോന്നിയ ഒരു പൂച്ചക്കുഞ്ഞിനെ ദത്തെടുത്തു നിലഞ്ജന അപ്പോൾത്തന്നെ പേരുമിട്ടു– തങ്കു. കേരള ഗവ. വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷനും (കെജിവിഒഎ) പീപ്പിൾ ഫോർ അനിമൽ വെൽഫെയറും (പോ) ചേർന്നു നടത്തിയ പെറ്റ്സ് അഡോപ്ഷൻ പ്രോഗ്രാമിനു ലഭിച്ചതു മികച്ച സ്വീകരണം. വർഷങ്ങളായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇത്തവണ നാടൻ പട്ടിക്കുട്ടികളെയും പച്ചക്കുട്ടികളെയുമാണ് ഉൾപ്പെടുത്തിയിരുന്നത്. 

എടക്കാടു നിന്ന് എത്തിയ ഷീലയാണു പരിപാടിക്കു തുടക്കംകുറിച്ചുകൊണ്ട് രണ്ടു പൂച്ചക്കുഞ്ഞുങ്ങളെ കൈമാറിയത്. വാക്സീൻ നൽകിയ ശേഷമാണു ഓമന മൃഗങ്ങളെ പുതിയ ഉടമയ്ക്കൊപ്പം അയച്ചത്. കൂടാതെ ഫർബീസ് പെറ്റ് ഗ്രൂമിങ് സ്റ്റുഡിയോ ദത്തെടുക്കാൻ എത്തിയവർക്കു സമ്മാനങ്ങളും നൽകി. 8 പൂച്ചക്കു‍ട്ടികളും 7 പട്ടിക്കുട്ടികളുമാണു ദത്തെടുക്കപ്പെട്ടത്. വാക്സിനേഷൻ നൽകി തിരിച്ചയച്ച ബാക്കിയായ ജീവികളുടെ ദത്തെടുക്കലിനും പോ സംഘടന സഹായിക്കും.  കെജിവിഒഎ ജില്ലാ പ്രസിഡന്റ് ഡോ.ബിജോയ് വർഗീസ്, ജില്ലാ സെക്രട്ടറി ഡോ.ആസിഫ്, പോ ജില്ലാ പ്രസിഡന്റ് ഡോ.സുഷമ പ്രഭ, ആർ.നിതിന്യ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com