ADVERTISEMENT

ചെറുപുഴ∙ കടുത്ത വേനൽച്ചൂട് മലയോര മേഖലയിലെ വാഴക്കർഷകർക്ക് തിരിച്ചടിയാകുന്നു. ഒട്ടേറെ കർഷക കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായി. വായ്പയെടുത്താണ് പല കർഷകരും വാഴക്കൃഷി ചെയ്യുന്നത്. മൂപ്പെത്താറായ ഒട്ടേറെ ഏത്തവാഴകളാണു കൊടും ചൂടിനെത്തുടർന്ന് ഒടിഞ്ഞു വീഴുന്നത്. ഇത്തരം വാഴക്കുലകൾക്ക് വിപണിയിൽ ആവശ്യക്കാരില്ലാത്തതിനാൽ കൃഷിയിടങ്ങളിൽ കിടന്നു നശിക്കുന്നു.  ജോസ്ഗിരിയിലെ കുറ്റ്യാത്ത് പീറ്റർ ജോസഫ് പാണ്ടിക്കടവിൽ സ്ഥലം പാട്ടത്തിനെടുത്താണ് ഏത്തവാഴക്കൃഷി ചെയ്യുന്നത്. നൂറുകണക്കിനു കുലച്ച വാഴകളാണു കൃഷിയിടത്തിൽ ഒടിഞ്ഞു വീഴുന്നത്. 

കനത്ത ചൂടിനെത്തുടർന്നു പീറ്റർ ജോസഫിന്റെ കൃഷിയിടത്തിൽ ഒടിഞ്ഞു വീണ കുലച്ച  ഏത്തവാഴകളിലൊന്ന്.
കനത്ത ചൂടിനെത്തുടർന്നു പീറ്റർ ജോസഫിന്റെ കൃഷിയിടത്തിൽ ഒടിഞ്ഞു വീണ കുലച്ച ഏത്തവാഴകളിലൊന്ന്.

വെള്ളം ഇല്ലാത്തതാണു വാഴകൾ കൂട്ടത്തോടെ ഒടിഞ്ഞു വീഴാൻ കാരണമെന്നു പീറ്റർ ജോസഫ് പറയുന്നു. കൃഷിയിടത്തിനു സമീപത്തു കൂടി ഒഴുകുന്ന തിരുമേനിപ്പുഴ വരണ്ടതോടെ നനയ്ക്കാൻ സാധിക്കുന്നില്ല. മൂപ്പെത്താത്ത കുലകൾ വാങ്ങാൻ ആളുകളില്ലാത്തതിനാൽ കൃഷിയിടത്തിൽ കിടന്ന് ഉണങ്ങി നശിക്കുകയാണ്. ഒരു കിലോ ഏത്തക്കായയ്ക്ക് വിപണിയിൽ നിന്നു 35 രൂപ മാത്രമാണു കർഷകനു ലഭിക്കുന്നത്. ഇത് പണിക്കൂലി നൽകാൻ പോലും തികയുന്നില്ലെന്നാണു പീറ്റർ ജോസഫ് പറയുന്നത്. കൃഷിനാശം ഉണ്ടായ കർഷകർക്ക് ധനസഹായം അനുവദിക്കണമെന്നാണു പീറ്റർ ജോസഫിന്റെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com