ADVERTISEMENT

പെടേന ∙ മഴകനിഞ്ഞില്ല;  പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേനയിൽ ജലക്ഷാമം രൂക്ഷമായി. കൊടും ചൂടിൽ ജലസേചനം മുടങ്ങി കൃഷികൾ ഉണങ്ങി നശിച്ച നിലയിലാണ്. വേനലിലും വറ്റാത്ത നീരുറവയുള്ള പെടേന പുഴ വറ്റി വരണ്ടു. പുഴയിലെ വെള്ളം  ശേഖരിക്കുവാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയിൽ നടത്തുന്ന   തടയണ നിർമാണവും അധികൃതർ മറന്ന നിലയിലാണ്. 

രണ്ട് വർഷം മുൻപ് വരെ പെടേനയിലെ സന്നദ്ധസംഘടനകൾ  കോളനികൾ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്ത് മാതൃകയായിരുന്നു. പെടേനയുടെ ജലസംഭരണികളായ കുന്നുകൾ  കരിങ്കൽ ഖനനത്തിന് വേണ്ടി ഇടിച്ചു നിരത്തിയതോടെ കുന്നിൻ ചെരുവിലെ കുട്ടിക്കുന്ന്, ഓടമുട്ട് , കൂമ്പറം നീർചാലുകൾ അപ്രത്യക്ഷമായ നിലയിലാണ്. പെരിങ്ങോം വയക്കര പഞ്ചായത്തിലെ കടാംകുന്ന്, പെടേന, ഓടമുട്ട്, മുക്കുഴി,പാറത്തോട് പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കാതെ ജനം വലയുകയാണ്.

ഗ്രാമ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് പെടേന യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. പി.വി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വി.വി.അബ്ദുൽ സത്താർ,കെ.പി.മുഹമ്മദ് അഷറഫ്,കെ.ബിൻസു കുന്നിൻ പുറത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com