ADVERTISEMENT

തലശ്ശേരി∙ തലശ്ശേരി നഗരസഭ വൈസ് ചെയർമാനും സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി (65) അന്തരിച്ചു. അസുഖത്തെ തുടർന്ന് ഏതാനും ആഴ്ചകളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 10 മുതൽ സിപിഎം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. 

തുടർന്ന് 1 മണിക്ക് നഗരസഭ ഓഫസിലും 1.30നു വീട്ടിലും പൊതുദർശനം നടക്കും. വൈകിട്ട് 4ന് കണ്ടിക്കൽനിദ്ര തീരത്താണ് സംസ്കാരം. തുടർന്ന് അനുശോചന യോഗം ചേരും. വാഴയിൽ ശശിയുടെ വിയോഗത്തെ തുടർന്ന് ഇന്ന് 2 മുതൽ 4 വരെ ഹർത്താൽ ആചരിക്കും. ഹോട്ടലുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തലശ്ശേരി നഗരസഭ 18 പെരിങ്കളം വാർഡിനെയാണ് വാഴയിൽ ശശി പ്രതിനിധീകരിക്കുന്നത്. കല്ലായ് തെരുവിലെ പരേതരായ വാഴയിൽ പൈതലിന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: സുജയ. മക്കൾ: സിജിൻ, സിൻസി. മരുമക്കൾ: ദിൻഷ സിജിൻ, മിഥുൻ (ഖത്തർ). സഹോദരങ്ങൾ: പവിത്രൻ, രാജി, രമേശൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com