ADVERTISEMENT

ഇരിട്ടി∙ വേനലിൽ മത്സ്യക്കുളത്തിലെ വെള്ളംവറ്റി സുഭിക്ഷ കേരള പദ്ധതി പ്രകാരം വളർത്തിയ ആയിരക്കണക്കിനു മത്സ്യങ്ങൾ ചത്തൊടുങ്ങി. നിടിയോടി ഫിഷ്ഫാമിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലെ മത്സ്യങ്ങളാണ് ചത്തത്. പഴശ്ശി പദ്ധതിയോട് ചേർന്നു തീർത്ത കുളത്തിലെ വെള്ളം, പദ്ധതി ജലവിതാനം താഴ്ന്നതോടെയാണു വറ്റിയത്. പടിയൂരിലെ കെ.വി.അനിൽകുമാർ, നിടിയോടിയിലെ ഐ.കെ.ഭാസ്കരൻ എന്നിവർ ചേർന്നാണ് മത്സ്യ കൃഷി നടത്തിയത്.  

കാർപ്പ് ഇനത്തിൽപ്പെട്ട 10000 മത്സ്യ കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പു നൽകിയിരുന്നു. 50000 മത്സ്യ കുഞ്ഞുങ്ങളെ ചിക്കമംഗളുരുവിൽ നിന്നു കർഷകരും വിലയ്ക്കു വാങ്ങിയാണു കൃഷി ആരംഭിച്ചത്. കടുത്ത ചൂടും നീർനായയുടെയു കാട്ടുപന്നിയുടെയും ആക്രമണവും കൂടി ആയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. ജൂൺ മാസത്തോടെ വിളവെടുക്കാൻ പാകത്തിലായിരുന്നു മത്സ്യക്കൃഷി ഇറക്കിയത്. വളർത്തു മത്സ്യങ്ങൾക്ക് പുറമെ കട്‌ല, വാള, കുറ്റിവാഗ തുടങ്ങിയ പുഴ മത്സ്യങ്ങളും കുളത്തിൽ ഉണ്ടായിരുന്നു. ഇവ ഓരോന്നും 4,5 കിലോ വരെ തൂക്കം ഉള്ളവയുമായിരുന്നു. വളർത്തു മത്സ്യങ്ങൾ 500 ഗ്രാം മുതൽ ഒരു കിലോവരെ തൂക്കം എത്തിയവയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com