മൺസൂണിൽ മഴ യാത്രകളുമായി കെഎസ്ആർടിസി
Mail This Article
കണ്ണൂർ∙ മൺസൂണിൽ മഴ യാത്രകളുമായി കെഎസ്ആർടിസി. വ്യത്യസ്ത യാത്രകളാണ് ബജറ്റ് ടൂറിസം സെൽ നേതൃത്വത്തിൽ ഈ മഴക്കാലത്ത് ഒരുക്കുന്നത്. ഫോൺ– 80894 63675, 94970 07857.
പൈതൽമല
മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന പൈതൽമലയിലേക്ക്: രാവിലെ 6.30നു കണ്ണൂരിൽ നിന്നും പുറപ്പെട്ടു പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദർശിച്ചു രാത്രി 9ഓടെ കണ്ണൂരിൽ തിരിച്ചെത്തുന്നു. ഭക്ഷണവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 950 രുപയാണ് ചാർജ്. 14, 23 തീയതികളിലാണ് യാത്ര.
കോഴിക്കോട്
രാവിലെ 6.30നു കണ്ണൂരിൽ നിന്നും പുറപ്പെട്ടു ജാനകികാട്, പെരുവണ്ണാമുഴി ഡാം, കേരളത്തിലെ സ്വിറ്റ്‌സർലൻഡ് എന്നറിയപ്പെടുന്ന കരയാതുംപാറ, തോണികടവ് ടവർ എന്നിവ സന്ദർശിച്ചു രാത്രി 9ന് കണ്ണൂരിൽ തിരിച്ചെത്തുന്ന പാക്കേജിനു 950 രൂപയാണ് ചാർജ്. 16, 30 തീയതികളിലാണ് യാത്ര പുറപ്പെടുന്നത്.
റാണിപുരം
അഡ്വഞ്ചർ ടൂറിസ്റ്റുകളുടെ പറുദീസ ആയ റാണിപുരത്തേക്കു രാവിലെ 6ന് പുറപ്പെട്ട് റാണിപുരം, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച്ച് ആൻഡ് പാർക്ക് എന്നിവ സന്ദർശിച്ചു രാത്രി 9ന് കണ്ണൂരിൽ തിരിച്ചെത്തുന്നു. ഒരാൾക്ക് 950 രൂപയാണ് ചാർജ്. 23 നാണ് ആദ്യ യാത്ര.
വയനാട്
രാവിലെ 6ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് തുഷാര ഗിരി വെള്ളച്ചാട്ടം സന്ദർശിച്ചു താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പ്രവേശിക്കുന്ന പാക്കേജിൽ എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, ഹണി മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ്, ചങ്ങല മരം എന്നിവ സന്ദർശിക്കും. ഭക്ഷണവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 1310 രൂപയാണ്.
വാഗമൺ - മൂന്നാർ
വാഗമണ്ണിലേക്കുള്ള യാത്ര 14, 21 തീയതികളിൽ (വെള്ളി) വൈകിട്ട് 7ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ കണ്ണൂരിൽ എത്തുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പാക്കേജിൽ ഭക്ഷണവും താമസവും ഉൾപ്പെടെ ഒരാൾക്ക് 4100 രൂപയാണ് ചാർജ്.