ADVERTISEMENT

ഇരിട്ടി ∙ അഗ്നിരക്ഷാ നിലയത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഇടിഞ്ഞുവീണു. ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി അടുക്കള ഭാഗത്തെ കോൺക്രീറ്റ് മേൽക്കൂരയുടെ ഭാഗവും അടർന്നു വീണിരുന്നു. രാവിലെ കിടപ്പുമുറിയുടെ ഭാഗത്തുള്ള കോൺക്രീറ്റു മേൽക്കൂര അടർന്നു വീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ 15ഓളം ജീവനക്കാർ നിലയത്തിലുണ്ടായിരുന്നു. 33 ജീവനക്കാർ ജോലി ചെയ്യുന്ന കെട്ടിടം അപകടാവസ്ഥയിലായിട്ട് കാലങ്ങളായെങ്കിലും പകരം സംവിധാനം ഏർപ്പെടുത്തുന്നതിനോ ജീവനക്കാരുടെ സുരക്ഷയ്ക്കോ യാതൊരു നടപടി ഉണ്ടായിട്ടില്ല.

ഒഴിഞ്ഞുകിടന്ന പഴയ താലൂക്ക് ആശുപത്രി കെട്ടിടത്തിലാണു വർഷങ്ങളായി അഗ്നിരക്ഷാ സേനയുടെ ആസ്ഥാനം. കഴിഞ്ഞ ദിവസത്തെ മഴയിൽ കെട്ടിടത്തിന്റെ ചുറ്റുമതിലും ഇടിഞ്ഞു വീണിരുന്നു. രണ്ടുവർഷം മുൻപ് ഇരിട്ടി–പേരാവൂർ റോഡിൽ പുതിയ കെട്ടിടം പണിയുന്നതിനു സ്ഥലം കണ്ടെത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളും അടർന്നു വീഴാവുന്ന സ്ഥിതിയാണ്. കെട്ടിടത്തിനു പിന്നിലുള്ള ജലസംഭരണിയും കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com