പരിയാരം മെഡിക്കൽ കോളജ് ഹോസ്റ്റലിന് വാഷിങ് മെഷീനുകൾ നൽകി പുതിയ യൂണിയൻ
Mail This Article
പരിയാരം ∙പരിയാരം മെഡിക്കൽ കോളജിലെ സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ ഹോസ്റ്റലുകളിലേക്കും വാഷിങ് മെഷീനുകൾ വിതരണം ചെയ്തു. യൂണിയൻ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ കെഎസ്‌യു – എംഎസ്എഫ് മുന്നണിയുടെ വാഗ്ദാനമായിരുന്നു ഹോസ്റ്റലുകളിൽ വാഷിങ് മെഷീനുകൾ നൽകുമെന്നത്. 30 വർഷത്തെ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി യുഡിഎസ്എഫ് സഖ്യം യൂണിയൻ പിടിച്ചെടുത്തിരുന്നു.യൂണിയന്റെ സത്യപ്രതിജ്ഞ ചടങ്ങിലാണ് യൂണിയന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ചടങ്ങിൽ 7 വാഷിങ് മെഷീനുകൾ യൂണിയൻ ചെയർമാൻ മുഹമ്മദ് ഹിഷാം മുനീർ ഏറ്റുവാങ്ങി.
കെപിസിസി അംഗം റിജിൽ മാക്കുറ്റി, കെഎസ്‌വൈഎഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി,ഷജീർ ഇക്ബാൽ, യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഷറഫ് പുള്ളൂക്കുൽ, പി.വി.സജീവൻ, പി.വി.അബ്ദുൽ ഷുക്കൂർ, യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം പ്രസിഡന്റ് കെ.വി.സുരാഗ്, കെഎസ്‌യു ജില്ല സെക്രട്ടറി സൂരജ് പരിയാരം, രാജേഷ് മല്ലപ്പള്ളി, സജിൻ വണ്ണരാത്ത്, കെ.രാമദാസ്, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ജാസിം, കെ.വാജിദ് എന്നിവർ പ്രസംഗിച്ചു.