ADVERTISEMENT

തലശ്ശേരി∙ കടൽഭിത്തികൾ തകർന്ന് ചാലിൽ ഇന്ദിരാഗാന്ധി പാർക്കിൽ കരയിടിച്ചിൽ. പാർക്കിന്റെ പകുതിയിലേറെ ഭാഗം കടലെടുത്ത നിലയിലാണ്. ഇവിടെയുള്ള കരിങ്കൽ ഭിത്തികൾ തകർന്നതോടെ പാർക്കിൽ രൂക്ഷമായ മണ്ണിടിച്ചിലാണ്.തീർത്തും അപകടാവസ്ഥയിലുള്ള പാർക്കിൽ ദൂരദിക്കുകളിൽ നിന്നുപോലും വാഹനങ്ങളിൽ ആളുകൾ എത്തുന്നുണ്ട്. സായാഹ്നങ്ങളിലെ കടൽക്കാഴ്ചകൾ ആസ്വദിക്കാൻ കുടുംബസമേതം എത്തുന്നവരുമുണ്ട്. യാത്രക്കാർക്ക് അപകട മുന്നറിയിപ്പ് നൽകാൻ ഇവിടെ ഒരു ചൂടിക്കഷ്ണം കെട്ടിവച്ചിരിക്കുകയാണ്. 

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അന്തരിച്ചതിനെത്തുടർന്ന് 1984ൽ പ്രദേശവാസികൾ ചേർന്നാണു കടലോരത്ത് ഈ പാർക്ക് സ്ഥാപിച്ചത്. പിന്നീട് നഗരസഭ പാർക്ക് നവീകരിച്ച് ഇരിപ്പിടങ്ങളും ലൈറ്റും ഉൾപ്പെടെ സ്ഥാപിച്ചു. എന്നാൽ രൂക്ഷമായ കടലാക്രമണത്തിൽ ക്രമേണ പാർക്കിന്റെ ഭാഗങ്ങൾ കടലെടുത്തു. പാർക്കിനെ താങ്ങിനിർത്തിയിരുന്ന കടൽഭിത്തി തകർന്നതോടെ കരയിടിച്ചൽ രൂക്ഷമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com