ADVERTISEMENT

പറശ്ശിനിക്കടവ് ∙ വളപട്ടണം പുഴ കരകവിഞ്ഞതിനെ തുടർന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും വെള്ളം കയറി. ക്ഷേത്രത്തിന് മുൻപിലെ ബോട്ട് ജെട്ടി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. രാത്രിയോടെ ക്ഷേത്രത്തിൽ നിന്നു വെള്ളമിറങ്ങി ഇവിടെ നിന്നുള്ള എല്ലാ ബോട്ട് സർവീസുകളും നിർത്തിവച്ചു. ഇതേ തുടർന്ന് മുത്തപ്പൻ വെള്ളാട്ടം 6.50 ന് അവസാനിപ്പിച്ചിരുന്നു. പുലർച്ചെ നടക്കാറുള്ള തിരുവപ്പന ഇന്നുണ്ടാവില്ല. ക്ഷേത്രത്തിന് പരിസരത്തെ കടകൾക്ക് സമീപം വെള്ളമെത്തിയതിനെ തുടർന്ന് കടകളിലെ സാധനങ്ങൾ ഇന്നലെ തന്നെ മാറ്റിയിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com