ADVERTISEMENT

തളിപ്പറമ്പ് ∙ ചക്ക പറിക്കുന്നതിനിടെ തേനീച്ചകളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന കരിമ്പം പനക്കാട്ടെ ടി.വി.ചന്ദ്രമതി (70) മരിച്ചു. 17ന് വീടിനടുത്തുള്ള പറമ്പിൽനിന്ന് ചക്ക പറിക്കുമ്പോഴാണ് തേനീച്ചക്കൂട്ടം കുത്തിയത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഒന്നിന് പൊതുശ്മശാനത്തിൽ. ഭർത്താവ് ടി.കേശവൻ (റിട്ട. ലാബ് അസിസ്റ്റന്റ്, താലൂക്ക് ആശുപത്രി). മക്കൾ: അനിത, മധുസൂദനൻ (കണ്ണൂർ എൻജിനീയറിങ് കോളജ് ), രാജേഷ് (റെയിൽവേ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ). മരുമക്കൾ: ടി.വേണുഗോപാൽ, സുനിത, രൂപ. സഹോദരങ്ങൾ: നാരായണൻ, ഗോപിനാഥൻ, കമല, മീനാക്ഷി, ചന്ദൻ, പരേതനായ കുഞ്ഞിരാമൻ. കുറ്റിക്കോലിലെ പരേതരായ എൻ.ടി അനന്തൻ നമ്പ്യാരുടെയും ടി.വി.മാധവി അമ്മയുടെയും മകളാണ്.

English Summary:

T.V. Chandramati, a 70-year-old resident of Panakkat, Karimbam in Taliparamba, Kerala, tragically succumbed to injuries sustained from a bee attack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com