ADVERTISEMENT

പരിയാരം∙ കുഞ്ഞിമംഗലത്ത് കുറുനരിയുടെ കടിയേറ്റവർ കൂട്ടത്തോടെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ ആവശ്യത്തിനു ചികിത്സ നടത്താനുള്ള ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കി ആശുപത്രി അധികൃതർ.ഇന്നലെ രാവിലെ ഒട്ടേറെപ്പേരെ കുറുനരി കടിക്കുകയും ചികിത്സയ്ക്കായി പരിയാരത്ത് വരുന്ന വിവരം എം.വിജിൻ എംഎൽഎ ആശുപത്രി സുപ്രണ്ട് കെ.സുദീപിനെ വിളിച്ചു പറയുകയും ചെയ്തു.

തുടർന്ന് അത്യാഹിത വിഭാഗത്തിൽ കമ്യൂണിറ്റി വിഭാഗത്തിന്റെ പ്രതിരോധ ചികിത്സാ വിഭാഗത്തിൽ കൂടുതൽ ഡോക്ടർമാരെയും നഴ്സിങ് ജീവനക്കാരെയും നിയോഗിച്ചു.കടിയേറ്റ 26 പേർക്ക്  ഉടൻ ചികിത്സ നൽകാൻ  കഴിഞ്ഞു.ആവശ്യത്തിനു പ്രതിരോധ മരുന്നും സ്റ്റോക്കുണ്ടായിരുന്നു.  കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ.പ്രാർഥന, രാഷ്ട്രീയ പ്രവർത്തകർ, നാട്ടുകാർ എന്നിവരും ആശുപത്രിയിൽ എത്തി സഹായം നൽകി. എം.വിജിൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ടി.വി.രാജേഷ്, ഡിസിസി ജനറൽ സെക്രട്ടറി കെ.ബ്രിജേഷ് കുമാർ,  സി. പി.ഷൈജു തുടങ്ങിയവർ പരിയാരത്ത് എത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com