ADVERTISEMENT

മട്ടന്നൂർ∙ ഇൻഡിഗോ എയർലൈൻസിന്റെ ദോഹ–കണ്ണൂർ റൂട്ടിൽ ഇനി ഖത്തർ എയർവേയ്സ് സർവീസ് നടത്തും. ഇൻഡിഗോ എയർലൈൻസ് വാടകയ്ക്കെടുത്ത വിമാനങ്ങളിൽ ഒന്നാണ് ദോഹ–കണ്ണൂർ സെക്ടറിൽ സർവീസിന് ഉപയോഗിക്കുക. ഇൻഡിഗോയ്ക്ക് വേണ്ടി ഖത്തർ എയർവേയ്സിന്റെ ആദ്യ വിമാനം യാത്രക്കാരുമായി ഇന്നലെ ഉച്ചയ്ക്ക് 2.55ന് കണ്ണൂരിൽ ഇറങ്ങി. 

 210 സീറ്റിങ് കപ്പാസിറ്റിയുള്ള ഖത്തർ എയർവേയ്സിന്റെ ബോയിങ് 737 മാക്സ് 8 വിഭാഗത്തിൽപ്പെടുന്ന വിമാനമാണ് കണ്ണൂരിൽ എത്തിയത്. കിയാലിന്റെ നേതൃത്വത്തിൽ ജലാഭിവാദ്യം നൽകി സ്വീകരിച്ചു. വൈകിട്ട് 4.25ന് ദോഹയിലേക്ക് യാത്രക്കാരുമായി മടങ്ങി. അടുത്ത വിമാനം 29ന് കണ്ണൂരി‍ൽ എത്തും. ദോഹയ്ക്കും കണ്ണൂരിനും ഇടയിൽ പ്രതിദിന സർവീസാണ് ഇൻഡിഗോ നടത്തുന്നത്. 

അടുത്ത മാസം മുതൽ പ്രതിദിന സർവീസിൽ ഖത്തർ എയർവേയ്സ് വിമാനം ഉപയോഗിക്കും. പ്രാദേശിക സമയം രാവിലെ 8ന് ദോഹയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.55ന് കണ്ണൂരിൽ എത്തി വൈകിട്ട് 4.25ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 6.5ന് ദോഹയിൽ എത്തുന്ന തരത്തിലാണ് സമയ ക്രമം.

English Summary:

Qatar Airways has partnered with IndiGo Airlines to operate daily flights between Doha and Kannur Airport.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com