ചരിത്രമെഴുതി പെൺ സല്യൂട്ട്; പരിശീലനം പൂർത്തിയാക്കിയ 1363 സൈനികരിൽ 507 പേരും വനിതകൾ
Mail This Article
പെരിങ്ങോം ∙ ചരിത്രമുഹൂർത്തത്തിന്റെ പാസിങ് ഔട്ട് പരേഡിനാണ് പെരിങ്ങോം സിആർപിഎഫ് റിക്രൂട്സ് ട്രെയ്നിങ് സെന്റർ സല്യൂട്ട് ചെയ്തത്. പരിശീലനം പൂർത്തിയാക്കിയ1363 സൈനികരിൽ 507 വനിതകൾ. ഇത്രയധികം വനിതാ സൈനികർ ഇവിടെനിന്ന് പരിശീലനം പൂർത്തിയാക്കുന്നത് ആദ്യം. 40 പേർ മലയാളികളാണ്. പരിശീലകരുടെ മൂന്ന് ബാച്ചിൽ ഒന്ന് വനിതകൾക്കായിരുന്നു. പരിശീലനം പൂർത്തിയാക്കിയവരെ ഇനി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു നിയോഗിക്കും.
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) അഡിഷനൽ ഡയറക്ടർ ജനറൽ വിതുൽ കുമാർ പരിശീലനം പൂർത്തിയാക്കിയവരുടെ സല്യൂട്ട് സ്വീകരിച്ചു.സിആർപിഎഫ് പരിശീലന കേന്ദ്രം മേധാവി ഡിഐജി മാത്യു എ.ജോൺ, മഹാരാഷ്ട്ര സിടിസി ഐജി സി.ടി.വെങ്കിടേഷ്, കേരള–കർണാടക സെക്ടർ ഐജി ടി.വിക്രം, കമൻഡാന്റ് ബിനോയ് ഛേത്രി, ഡപ്യൂട്ടി കമൻഡാന്റുമാരായ സി.നിഷമോൾ, കെ.കെ.ഇന്ദിര, എം.ജി.ഡൊമിനിക് തുടങ്ങിയവർ പാസിങ് ഔട്ട് പരേഡിനു നേതൃത്വം നൽകി. വിവിധ കായിക പ്രദർശനങ്ങളും നടന്നു.