ADVERTISEMENT

ശ്രീകണ്ഠപുരം∙ ഓണത്തിനു മുന്നോടിയായി കൊയ്യം പാറക്കാടിയിൽ ചെണ്ടുമല്ലികൾ വിരിഞ്ഞു. നല്ല മഴയായത് കൊണ്ട് പൂക്കൾ ഓണം വരെ നിൽക്കുമോ എന്ന ആശങ്കയിലാണ് കൃഷിക്കാർ. പാറക്കാടി ഇഎംഎസ് വായനശാലയാണ് ചെണ്ടു മല്ലി കൃഷി നടത്തുന്നത്.  വനിതാവേദിയാണ് നേതൃത്വം. ഓണത്തിന് ഒരു കൊട്ടപ്പൂവ് എന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണിത്.ജൂണിലായിരുന്നു കൃഷി തുടങ്ങിയത്. കാനായി മൂലയിൽ 25 സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്. വളക്കൈ കൃഷിഭവനിൽ നിന്നാണ് വിത്ത് കൊണ്ടു വന്നത്. സുജാത, വിജി, മനോഹരൻ, സന്ദീപൻ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്

English Summary:

Onam Blooms in Peril: Heavy Rains Threaten Marigold Fields

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com