ADVERTISEMENT

ചൊക്ലി ∙ പുഷ്പനെ അറിയാമോ എന്ന വൈറൽ ഗാനത്തിന്റെ രചയിതാവായ സവ്യസാചി പുഷ്പന്റെ അവസാനയാത്രയിലും ഗാനാർച്ചനയുമായി അരികെ. 

‘ആളുന്നൊരു കനൽ നീ
അണയാത്തൊരു ചിത നീ
പുഷ്പാ.. പുഷ്പാ.. 
സഹനസൂര്യാ...
ഉയരെപ്പൊങ്ങുമൊരുജ്വല മുദ്രാവാക്യം നീ
പോരാളി നീ.. തേരാളി നീ...
നോവിൻ തീച്ചുഴികൾ തോറ്റു നിൻ മുന്നിൽ 
സഹനസൂര്യാ... സഹനസൂര്യാ...’

ചൊക്ലി രാമവിലാസം സ്കൂൾ അങ്കണത്തിൽ പുഷ്പന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസഞ്ചയം കാത്തുനിൽക്കുമ്പോഴായിരുന്നു സവ്യസാചി പുഷ്പനെ അനുസ്മരിച്ച് പാടിയത്. പുഷ്പന്റെ വിയോഗ വിവരം അറിഞ്ഞ ശേഷം കഴിഞ്ഞദിവസം രാത്രിയിൽ എഴുതിയ പുതിയ ഗാനമാണ് സവ്യസാചി പാടിയത്. വെടിവയ്പ് നടന്ന് 2 വർഷത്തിനു ശേഷം പുഷ്പനെ കാണാൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ പോയപ്പോൾ ചിരിച്ചുകൊണ്ട് സംസാരിച്ച ഓർമയിലാണ് ‘പുഷ്പനെ അറിയാമോ’ എന്ന വരികൾ എഴുതിയതെന്ന് സവ്യസാചി പറഞ്ഞു. പുഷ്പനെ അറിയാമോ ഗാനം ഉൾപ്പെട്ട വിപ്ലവഗാനങ്ങൾ അരുണപുഷ്പം എന്ന ആൽബമായി പുറത്തിറക്കിയപ്പോൾ പാടിയ റിനീഷ് ‘കൂത്തുപറമ്പെന്നു കേട്ടാലെന്തേ’ എന്ന ഗാനവും ആലപിച്ചു.

English Summary:

In a touching gesture, "Puspa Pushpa Evideya" lyricist Savvy Sachi honored the memory of beloved Kannada actor Puneeth Rajkumar, fondly called 'Appu', by singing at his funeral, leaving mourners with a poignant farewell.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com