ADVERTISEMENT

തളിപ്പറമ്പ് ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ മറ്റൊരു ബ്രാഞ്ച് സെക്രട്ടറി ഒളിവിലാണ്. ഇരുവർക്കുമെതിരെ പൊലീസ് പോക്സോ കേസെടുത്തു. സിപിഎം കുറുമാത്തൂർ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശനെ (51) ആണ് അറസ്റ്റ് ചെയ്തത്. സമീപത്തുള്ള മുയ്യം ബ്രാഞ്ച് സെക്രട്ടറി പി.അനീഷ് ഒളിവിലാണ്. ഇരുവരെയും പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു. ഇപ്പോ‍ൾ 20 വയസ്സുള്ള യുവാവിനെ 2 വർഷം മുൻപ് പീഡിപ്പിച്ചതിന് രമേശനെതിരെയും 17 വയസ്സുള്ള ആൺകുട്ടിയെ ഈമാസം 24ന് പീഡിപ്പിച്ചതിന് രണ്ടുപേർക്കുമെതിരെയുമാണ് കേസെടുത്തത്. 

കുട്ടിയെ അവശനായിക്കണ്ട് കൂട്ടുകാർ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞദിവസം വീണ്ടും ഈ കുട്ടിയെ രമേശനും അനീഷും ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തി. വിവരമറിഞ്ഞെത്തിയ നാട്ടുകാർ രമേശനെ പിടികൂടിയെങ്കിലും അനീഷ് കടന്നുകളഞ്ഞു. രമേശനെ റിമാൻഡ് ചെയ്തു. ഏതാനും ദിവസം മുൻപാണ് ഇരുവരെയും ബ്രാഞ്ച് സെക്രട്ടറിമാരായി തിരഞ്ഞെടുത്തത്. മുയ്യം ബ്രാഞ്ച് വിഭജിച്ചാണ് മുയ്യം പടിഞ്ഞാറ് രൂപീകരിച്ചത്. ഒരു സിപിഎം സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്. ഇയാൾ രാവിലെ ജോലിക്കെത്തിയപ്പോൾ അധികൃതർ തിരിച്ചയച്ചതായി സൂചനയുണ്ട്.സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അടിയന്തര യോഗം ചേർന്നാണ് നടപടിക്ക് ശുപാർശ ചെയ്തത്.

English Summary:

This article reports on the arrest of a CPM branch secretary in Thaliparamb, Kerala, for allegedly attempting to assault a minor boy. The other accused, also a branch secretary, is absconding. Both face a POCSO case and have been expelled from the party.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com