ADVERTISEMENT

കാലാവസ്ഥ
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും യെലോ അലർട്ട് . മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത.

അധ്യാപക ഒഴിവ്
പയ്യന്നൂർ ∙ എകെഎഎസ് ജിവിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10ന് സ്കൂൾ ഓഫിസിൽ.

ലൈബ്രേറിയൻ ഒഴിവ്
കണ്ണൂർ∙ പട്ടുവം പഞ്ചായത്തിലെ കയ്യം തടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നടത്തും. സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യണം. 3ന് രാവിലെ 11ന് സീനിയർ സൂപ്രണ്ടിന്റെ ഓഫിസിൽ അഭിമുഖം. 0460 2996794, 9496284860.

സ്പോട് അഡ്മിഷൻ
പയ്യന്നൂർ ക്യാംപസിൽ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പുകളിലെ 5വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിൽ സ്പോട് അഡ്മിഷൻ നാളെ 11ന് ഫിസിക്സ് പഠന വകുപ്പിൽ നടക്കും. 04972806401 , 9447649820.
എംഎസ്‌സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ സ്പോട് അഡ്മിഷൻ നാളെ10.30ന്. 9447956884, 8921212089.
നീലേശ്വരം ക്യാംപസിൽ എംഎ ഹിന്ദി സ്പോട് അഡ്മിഷൻ 4ന് 11ന്. 8921288025, 8289918100, 9526900114

സൂക്ഷ്മ പരിശോധന
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംഎ, എംകോം, എംഎസ്‌സി, എംഎസ്ഡബ്ല്യു, എംടിടിഎം പരീക്ഷയെഴുതിയവർക്കു സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് 14 വരെ അപേക്ഷിക്കാം.

അപേക്ഷാ തീയതി നീട്ടി 
പയ്യന്നൂർ ക്യാംപസിൽ ജ്യോഗ്രഫി പഠന വകുപ്പിൽ ആരംഭിക്കുന്ന ‘പിജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമാറ്റിക്‌സ് ഫോർ സ്പേഷ്യൽ പ്ലാനിങ്’ പ്രോഗ്രാമിലേക്ക്  ഓൺലൈനായി 10  വരെ അപേക്ഷിക്കാം. www.kannuruniversity.ac.in

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഒന്നാം സെമസ്റ്റർ പിജിഡിസിപി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിന് 15 വരെ അപേക്ഷിക്കാം.

കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി:അപേക്ഷ ക്ഷണിച്ചു
കൃഷി വകുപ്പ് ജില്ലയിലെ കർഷകർക്കും കർഷകഗ്രൂപ്പുകൾക്കുമായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ക്യാംപുകൾ സംഘടിപ്പിക്കുന്നു. കാർഷികയന്ത്രങ്ങൾ റിപ്പയർ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികൾക്കും കർഷകസംഘങ്ങൾക്കും അപേക്ഷിക്കാം. 25 മുതൽ 100% വരെ സഹായധനം ലഭിക്കും. അവസാന തീയതി 9. ഫോൺ: 7558996401.

മേട്രൻ കം റസിഡന്റ് ട്യൂട്ടർ നിയമനം
അഴീക്കോട്, തളിപ്പറമ്പ്, പഴയങ്ങാടി, മയ്യിൽ, ശ്രീകണ്ഠപുരം, കതിരൂർ, തലശ്ശേരി പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് വിദ്യാർഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി മേട്രൻ കം റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. 7ന് 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ഇന്റർവ്യൂ. ഫോൺ 0497 2700596.

കേസ് വിചാരണ മാറ്റി
തലശ്ശേരി എസ്ഡിഎം കോടതിയിൽ നാളെ നടത്താനിരുന്ന എംസി കേസുകളുടെ വിചാരണ 30ലേക്ക് മാറ്റിയതായി തലശ്ശേരി സബ് ഡിവിഷനൽ മജിസ്ട്രേട്ട് അറിയിച്ചു.

ലൈഫ് ഗാർഡ് നിയമനം
കടൽ രക്ഷാപ്രവർത്തനത്തിന് ലൈഫ് ഗാർഡുമാരെ ദിവസവേതനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ള റജിസ്റ്റേഡ് മത്സ്യത്തൊഴിലാളിയും ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കിയവരും പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ കഴിവുള്ളവരുമാകണം. 8നു മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 9496007039

പിഎസ്‌സി അഭിമുഖം 
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (ആറാമത് എൻസിഎ-എസ്ടി)(കാറ്റഗറി നമ്പർ: 487/2023) തസ്തികയുടെ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ  അഭിമുഖം കേരള പബ്ലിക് സർവീസ് കമ്മിഷന്റെ കോഴിക്കോട് മേഖലാ ഓഫിസിൽ  11 ന് നടത്തും. 
∙ കേരള മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് നാല് (ഡയറക്ട് റിക്രൂട്മെന്റ്) (കാറ്റഗറി നം. 494/2020) തസ്തികയുടെ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം 10ന് പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫിസിൽ നടത്തും.

വർക്‌ഷോപ് ഇൻസ്ട്രക്ടർ നിയമനം
കണ്ണൂർ∙ നെരുവമ്പ്രം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് വർക്‌ഷോപ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ 4ന് 10ന് സൂപ്രണ്ട് മുൻപാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 9400006495, 04972871789

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com