ADVERTISEMENT

കണ്ണൂർ∙ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സഞ്ചരിച്ച വാഹനത്തിൽ ഓട്ടോറിക്ഷയിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ കൊശോർമൂല ദേശപോഷിണി വായനശാല കെട്ടിടം നിർമാണം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴാണ് അപകടം. കാടാച്ചിറ സ്കൂൾ റോഡ് വഴി മാളികപ്പറമ്പ് ഭാഗത്തേക്കുള്ള വഴിയിലെ കയറ്റത്തിൽ മറികടന്നെത്തിയ ഓട്ടോറിക്ഷ മന്ത്രിയുടെ കാറിൽ ഇടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല. മന്ത്രിയുടെ വാഹനത്തിന് കേടുപറ്റി. മന്ത്രിയും 3 സ്റ്റാഫുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മന്ത്രി പൈലറ്റ് വാഹനത്തിൽ യോഗ സ്ഥലത്തെത്തി. പിന്നീട് ഗെസ്റ്റ് ഹൗസിൽനിന്നു വേറെ വാഹനമെത്തിച്ചു.

English Summary:

Kerala Minister Ramachandran Kadannappally escaped unharmed after his car collided with an autorickshaw in Kannur yesterday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com