നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച യുവാവ് ട്രെയിനിന് അടിയിൽപെട്ട് മരിച്ചു
Mail This Article
×
തലശ്ശേരി∙ റെയിൽവേ സ്റ്റേഷനിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച യുവാവ് വീണ് ട്രെയിനിനടിയിൽപെട്ട് മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാവിലെ 10.50ന് കോയമ്പത്തൂർ– മംഗളൂരു എക്സ്പ്രസ് ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയപ്പോഴാണ് അപകടം. ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവാവ് പുറത്തിറങ്ങിയശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറുകയായിരുന്നു. ട്രെയിനിന് അടിയിൽപെട്ട്. തൽക്ഷണം മരിച്ചു. ഇതര സംസ്ഥാനക്കാരനാണെന്നാണ് സംശയം. 30 വയസ്സ് തോന്നിക്കും. കറുത്ത പാന്റ്സും ടീ ഷർട്ടുമാണ് വേഷം. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.
English Summary:
A tragic accident at Thalassery railway station claimed the life of a young man who fell under a moving train.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.