പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പാമ്പ്
Mail This Article
×
പരിയാരം∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയിലെ 503ാം വാർഡിലെ ശുചിമുറിയിൽ പാമ്പ്. ചികിത്സയിലുള്ള രോഗി ഇന്നലെ രാവിലെ ശുചിമുറിയിലെത്തിയപ്പോഴാണു പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്. ഉടൻ വാർഡിലുള്ള മറ്റുള്ളവരുമെത്തി പാമ്പിനെ നീക്കം ചെയ്തു. കാട്ടുപാമ്പ് വർഗത്തിൽപെട്ടതാണെന്നാണു പ്രാഥമികവിവരം. കഴിഞ്ഞ മാസം 18ന് അഞ്ചാം നിലയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിനു സമീപത്തുനിന്നും ഒരു മാസം മുൻപ് താഴത്തെ നിലയിലെ കാർഡിയോളജി വിഭാഗത്തിലെ സി ബ്ലോക്ക് വാർഡിൽ നിന്നും പാമ്പിനെ പിടികൂടിയിരുന്നു.
English Summary:
A patient undergoing treatment at Kannur Government Medical College Hospital had a shocking encounter with a snake in the ward's toilet.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.