ഇരിക്കൂറിൽ സംസ്ഥാന പാതയിലെ വിള്ളലടച്ചു
Mail This Article
×
ഇരിക്കൂർ ∙ തളിപ്പറമ്പ്-ഇരട്ടി സംസ്ഥാന പാത ഇരിക്കൂർ വലിയ ജുമാ മസ്ജിദിന് സമീപം അമർന്ന് വിള്ളൽ രൂപപ്പെട്ട ഭാഗം അറ്റകുറ്റപ്പണി നടത്തി പിഡബ്ല്യുഡി. വിളളലിൽ കോൺക്രീറ്റ് നിറച്ച് ബലപ്പെടുത്തി പ്രതലം കോൺക്രീറ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവിടെ തകർന്നത്. ഇതു സംബന്ധിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. 2023 ജൂലൈയിൽ മഴയിൽ ഇവിടെ 20 മീറ്ററോളം ഭാഗം വീട്ടു പറമ്പിലേക്ക് ഇടിഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ 16 ലക്ഷം രൂപ ചെലവിൽ ബലപ്പെടുത്തൽ നടത്തി. ഈ ഭാഗമാണ് 5 മീറ്ററോളം തകർന്നത്. വിള്ളലുണ്ടായി അപകടാവസ്ഥയായതോടെ 100 ലേറെ ബസുകളും മറ്റു വാഹനങ്ങളും പോകുന്ന ഇതുവഴിയുള്ള ഗതാഗതം പ്രതിസന്ധിയിലായിരുന്നു.
English Summary:
A portion of the Taliparamba-Iritty State Highway near Irikkoor Valiya Juma Masjid, which had previously undergone repairs after a collapse, developed a crack and caved in. The PWD took swift action to repair the damage, ensuring the safety and smooth flow of traffic on this busy route.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.