ADVERTISEMENT

പരിയാരം∙ കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രമായ ആശ്വാസ് ഭവനത്തിന്റെ നിർമാണം നിലച്ചു. കരാറുകാർക്ക് പണം നൽകാത്തതിനാലാണു പണി നിലച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന ഹൗസിങ് ബോർഡാണ് 6 കോടി രൂപ ചെലവിൽ പണി ആരംഭിച്ചത്. 2022 ഏപ്രിൽ 18ന് മന്ത്രി കെ.രാജൻ തറക്കല്ലിട്ടു. 2024 ഓഗസ്റ്റ് 31ന് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാൽ നിർമാണഫണ്ടിന്റെ കുറവിൽ പാതിയിൽ നിർമാണം നിലയ്ക്കുകയായിരുന്നു. രോഗികളുടെ കൂട്ടിരിപ്പുകാർക്കു മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. മെഡിക്കൽ കോളജ് ക്യാംപസിലെ 50 സെന്റ് സ്ഥലത്ത്, 106 പേർക്ക് താമസിക്കാവുന്ന 3 നിലക്കെട്ടിടമാണ് പണിയുന്നത്. താഴത്തെ നിലയിൽ 10 ബാത്ത് അറ്റാച്ച് മുറികളും 8 കിടക്കകളുള്ള ഡോർമട്രിയുമാണ് ഉണ്ടാവുക. 

ഒന്നാം നിലയിൽ 12 ബാത്ത് അറ്റാച്ച് മുറികളും 64 കിടക്കകളുള്ള ഡോർമിറ്ററികളും രണ്ടാം നിലയിൽ 12 മുറികളും ഉണ്ടാകും.നിലവിൽ പരിയാരത്ത് തീവ്രപരിചരണ വിഭാഗത്തിലും മറ്റു ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാർ ആശുപത്രി വരാന്തയിലാണ് വിശ്രമിക്കുന്നതും കിടന്നുറങ്ങുന്നതും. ആശ്വാസ് ഭവനത്തിന്റെ നിർമാണം പൂർത്തിയായാൽ ജനങ്ങൾക്ക് ഏറെ ആശ്വാസമാകും.

English Summary:

The construction of 'Aaswas Bhavan', a much-needed resting facility for bystanders at Pariyaram Medical College Hospital, has been halted midway due to a lack of funds. The project, initiated by the Kerala Government, was scheduled for completion in 2024 but faces an uncertain future.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com