ADVERTISEMENT

തളിപ്പറമ്പ്∙ ഓടിക്കൊണ്ടിരുന്ന കാറിന് രാത്രിയിൽ തീപിടിച്ചു. കരിമ്പം പനക്കാട് മുയ്യം റോഡിൽ ചെറുവയലിന് സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി 11 ഓടെ കാറിന് തീ പിടിച്ചത്. കരിമ്പം സ്വദേശിയായ ടി.കെ.ഉബൈദിന്റെതാണ് കാർ. ഉബൈദും മറ്റൊരാളുമാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്റെ മുൻപിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഇവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ തളിപ്പറമ്പ് അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർ രാജീവന്റെ നേതൃത്വത്തിലുള്ള സംഘം എത്തി തീ കെടുത്തുമ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു.

English Summary:

A car caught fire late at night near Cheruvallil on the Karippam-Panakkad-Muyyam Road in Taliparambu, Kerala. The two occupants managed to escape unharmed after noticing flames. The fire department arrived and extinguished the fire, but the car was completely gutted.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com