ADVERTISEMENT

ചെറുപുഴ∙ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൃഷികളും റോഡുകളും നശിച്ചു. ചെറുപുഴ പഞ്ചായത്തിലെ ചട്ടിവയൽ- ചൂരപ്പടവ്, ചട്ടിവയൽ - ഇഎംഎസ് റോഡുകളും, ചട്ടിവയലിലെ കൂവക്കാട്ട് ചെല്ലപ്പന്റെ കിണറുമാണു ശക്തമായ മഴവെള്ളപ്പാച്ചിലിൽ നശിച്ചത്. റോഡിന്റെ ടാറിങ് ഉൾപ്പെടെയുള്ള ഭാഗം ഒലിച്ചു പോകുകയും, കല്ലും മണ്ണും കുത്തിയൊലിച്ചു കിണറ്റിൽ വീഴുകയും  ചെയ്തു. ഇതോടെ റോഡുകളും കിണറും ഉപയോഗശൂന്യമായി. ചെറുപുഴ പഞ്ചായത്തിലെ കരിയക്കരയിൽ 

മുളംകുഴിയിൽ ജോണി, കടയക്കര ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ വാഴ, കപ്പ, കമുക് തുടങ്ങിയ കൃഷികളും ശക്തമായ കാറ്റിലും മഴയിലും നശിച്ചു. കൃഷിനാശം ഉണ്ടായ പ്രദേശങ്ങളിൽ പഞ്ചായത്ത് അംഗങ്ങളായ കെ.എം.ഷാജി, സിബി എം.തോമസ് എന്നിവർ സന്ദർശിച്ചു.

കരിയക്കരയിലെ മുളംകുഴിയിൽ ജോണിയുടെ കപ്പ കാറ്റിൽ നശിച്ച നിലയിൽ.
കരിയക്കരയിലെ മുളംകുഴിയിൽ ജോണിയുടെ കപ്പ കാറ്റിൽ നശിച്ച നിലയിൽ.

വിളനാശം സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നു വിവിധ കർഷക സംഘടനകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ 2 ദിവസങ്ങളായി മലയോരത്ത് ശക്തമായ മഴയാണു പെയ്യുന്നത്. മഴയ്ക്ക് അകമ്പടിയായി എത്തുന്ന കാറ്റും ഇടിമിന്നലും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.

കരിയക്കരയിലെ കടയക്കര ഉണ്ണിക്കൃഷ്ണന്റെ വാഴക്കൃഷി കാറ്റിൽ നശിച്ചനിലയിൽ.
കരിയക്കരയിലെ കടയക്കര ഉണ്ണിക്കൃഷ്ണന്റെ വാഴക്കൃഷി കാറ്റിൽ നശിച്ചനിലയിൽ.
English Summary:

Cherupuzha in Kerala has been hit hard by recent storms. Heavy rain and strong winds caused widespread damage to crops, roads, and even a local well. Banana, tapioca, and areca nut farms were particularly affected. Local officials are assessing the damage as farmers call for immediate financial aid.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com