ADVERTISEMENT

ചെറുപുഴ∙മലയോര മേഖലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനം അവതാളത്തിൽ. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നു പദ്ധതി നടപ്പാക്കുന്നത്. 5 വർഷം മുൻപ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി ഈ വർഷം പൂർത്തിയാക്കുമെന്നാണു പറഞ്ഞതെങ്കിലും, മലയോര മേഖലയിൽ പദ്ധതിയുടെ പ്രവർത്തനം ഇനിയും എങ്ങുമെത്തിയില്ല. ജലവിതരണത്തിനു സ്ഥാപിക്കാനുള്ള പൈപ്പുകൾ പലയിടങ്ങളിലും കൂട്ടിയിട്ട നിലയിലാണ്. മലയോരപാത ഉൾപ്പെടെയുള്ള റോഡുകൾ കുത്തിപ്പൊളിച്ചുവേണം പൈപ്പുകൾ സ്ഥാപിക്കാൻ.

ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ ഏതാനും വർഷം മുൻപാണു പല റോഡുകളും നവീകരിച്ചത്. പൈപ്പിടാനായി റോഡുകൾ വെട്ടിപ്പൊളിച്ചാൽ ഇനി എപ്പോൾ ടാർ ചെയ്തു ഗതാഗതയോഗ്യമാക്കുമെന്നു പറയാനാവില്ല. ഇത് പലയിടങ്ങളിലും എതിർപ്പ് ഉയരാൻ കാരണമായിട്ടുണ്ട്. ഇതുമൂലം ഒട്ടുമിക്കയിടങ്ങളിലും ഇനിയും പൈപ്പുകൾ സ്ഥാപിക്കാനായിട്ടില്ല. വേനൽ കനക്കുന്നതോടെ മലയോര മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകും  പദ്ധതിക്കുവേണ്ടി ലോഡ് കണക്കിനു പൈപ്പുകൾ റോഡരികിൽ ഇറക്കിയിട്ടിട്ടു മാസങ്ങളായി. ഇവ വെയിലും മഴയുമേറ്റു നാശത്തിന്റെ വക്കിലുമാണ്.

English Summary:

Despite the ambitious goals of the Jal Jeevan Mission, implementation challenges are hindering its effectiveness in addressing the drinking water crisis plaguing India's hilly regions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com