ADVERTISEMENT

ചെറുപുഴ ∙ മലയോര മേഖലയിൽ കാട്ടുപന്നികളുടെ വിളയാട്ടം തുടരുമ്പോഴും ചെറുവിരൽ അനക്കാൻപോലും തയാറാകാത്ത അധികൃതർക്കെതിരെ കർഷകരോക്ഷം അണപൊട്ടി ഒഴുകുന്നു. ചെറുപുഴ പഞ്ചായത്തിൽ മാത്രം ഒരു മാസത്തിനുള്ളിൽ ലക്ഷക്കണക്കിനു രൂപയുടെ കൃഷികളാണു കാട്ടുപന്നികൾ നശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണു തിരുമേനിയിലും പട്ടത്തുവയലിലും കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചത്.തിരുമേനിയിലെ ഓരത്താന്നി ജോസ്, പട്ടത്തുവയലിലെ ചെമ്പരത്തി കുര്യൻ എന്നിവരുടെ കപ്പ, ചേമ്പ് തുടങ്ങിയ കൃഷികളാണു നശിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപും ഇവരുടെ കൃഷി പന്നികൾ നശിപ്പിച്ചിരുന്നു. 

പട്ടത്തുവയലിലെ ചെമ്പരത്തി കുര്യന്റെ ചേമ്പ് കൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ.
പട്ടത്തുവയലിലെ ചെമ്പരത്തി കുര്യന്റെ ചേമ്പ് കൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ.

കാട്ടുപന്നികളെ എം പാനൽ ഷൂട്ടർമാരെ ഉപയോഗിച്ച് വെടിവച്ചുകൊല്ലാൻ പഞ്ചായത്തിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതിനുള്ള നടപടികളൊന്നും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഇതാണു കർഷകരോക്ഷം ശക്തമാകാൻ കാരണമായത്. ബാങ്കുകളിൽ നിന്നു വായ്പയെടുത്തും സ്വർണം പണയം വച്ചുമാണു പല കർഷകരും കൃഷിയിറക്കുന്നത്. എന്നാൽ നേരം ഇരുട്ടിവെളുക്കുമ്പോഴേക്കും കാട്ടുപന്നികൾ കൃഷിയിടം വെളുപ്പിച്ചിട്ടുണ്ടാകും.രണ്ടും മൂന്നും വർഷം പ്രായമായ കമുകിൻ തൈകളും തെങ്ങിൻ തൈകളും കിഴങ്ങുവർഗകൃഷികളും കാട്ടുപന്നികൾ കുത്തിനശിപ്പിക്കുന്നത് നോക്കിനിൽക്കാൻ മാത്രമേ കർഷകർക്ക് സാധിക്കുന്നുള്ളു. ഇനി ആരോട് പരാതി പറയണമെന്നാണു കർഷകരുടെ ചോദ്യം.

English Summary:

Rampant wild boars are wreaking havoc on crops in Cherupuzha, Kerala, causing immense financial distress to farmers. Despite permission granted for culling, authorities' inaction has sparked outrage, leaving farmers helpless in the face of mounting losses.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com