ADVERTISEMENT

ചെറുപുഴ∙ കഴിഞ്ഞ ദിവസം കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ച പ്രദേശങ്ങളിൽ കർഷകമോർച്ച നേതാക്കൾ സന്ദർശിച്ചു. തിരുമേനിയിലെ ഓരത്താനി ജോസിന്റെ കൃഷിയിടമാണു കർഷകമോർച്ച നേതാക്കൾ സന്ദർശിച്ചത്. കിഴങ്ങുവർഗങ്ങൾ ഉൾപ്പെടെയുള്ള കൃഷികൾ കാട്ടുപന്നികൾ നശിപ്പിക്കുമ്പോഴും നിസ്സംഗത പാലിക്കുന്ന അധികൃതരുടെ നിലപാട് അംഗീകരിക്കാനാവില്ല.

നടപടി എടുക്കാൻ അധികൃതർ തയാറാകുന്നില്ലെങ്കിൽ കർഷകരെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നു നേതാക്കൾ മുന്നറിയിപ്പ് നൽകി.കർഷകമോർച്ച ജില്ലാ സെക്രട്ടറി ജയപ്രകാശ് വെള്ളോറ, രാജു ചുണ്ട, വി.ആർ.സുനിൽ, എം.വി.ഭാസ്കരൻ, സജീഷ് പാറോത്തുംനീർ, സോമശേഖരൻ നായർ, ബിനു കിരിയത്ത് എന്നിവരുടെ നേതൃത്വത്തിലാണു കൃഷിയിടം സന്ദർശിച്ചത്.

English Summary:

Wild boars are wreaking havoc on crops in Cherupuzha, Kerala. Farmers, led by the Farmers' Front, are demanding immediate intervention from authorities to address the issue and prevent further damage. They have threatened to launch protests if their concerns are not addressed promptly.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com