ADVERTISEMENT

കണ്ണൂർ ∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ 3 ദിവസവും സംസ്ഥാനത്തെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടിൽ. ഇന്നലെ 36.7 ഡിഗ്രി സെൽഷ്യസും ഞായർ, തിങ്കൾ ദിവസങ്ങളിൽ 36.8 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. ഇന്നും ചൂട് തുടരും.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ തന്നെ ഓട്ടമാറ്റിക് സ്റ്റേഷനുകളിൽ കഴിഞ്ഞ 4 ദിവസങ്ങളിലായി 35-40 ഡിഗ്രി സെൽഷ്യസിന് ഇടയിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്. വടക്കൻ കേരളത്തിലാണു കൂടുതൽ വരണ്ട അന്തരീക്ഷം. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദം തമിഴ്നാട്, ആന്ധ്രാ തീരത്തിനു സമീപത്താണുള്ളത്. നാളെ മുതൽ സംസ്ഥാനത്ത് തുലാവർഷം സജീവമാകുമെന്നാണു പ്രതീക്ഷ.

English Summary:

Kannur is experiencing a heat wave with the airport recording the state's highest temperature for the past three days. Dry atmospheric conditions are prevalent in North Kerala. The IMD forecasts the arrival of the northeast monsoon starting tomorrow.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com