ADVERTISEMENT

കണ്ണൂർ∙ വീട്ടിലെ വളർത്തുനായകൾക്കും പൂച്ചകൾക്കും പനിയോ ചർദ്ദിയോ വയറിളക്കമോ ഉണ്ടോ.. എങ്കിൽ ശ്രദ്ധിക്കുക. ഓമനമൃഗങ്ങളുടെ ജീവനെടുക്കുന്ന വൈറസ് രോഗം ജില്ലയിൽ പടർന്നുപിടിക്കുന്നുണ്ട്. വളർത്തുനായകളിൽ രണ്ടുതരം വൈറസ് രോഗം പടരുന്നതായി ചീഫ് വെറ്ററിനറി ഓഫിസർ അറിയിച്ചു. കനൈൻ ഡിസ്റ്റമ്പർ, പാർവോ വൈറസ് എന്നീ രോഗങ്ങൾ ബാധിച്ച് ചികിത്സയ്ക്കു കൊണ്ടുവരുന്ന നായ്ക്കളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്നും വളർത്തുനായ്ക്കളിൽ പ്രതിരോധ കുത്തിവയ്പ് ഉടൻ എടുക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

കനൈൻ ഡിസ്റ്റമ്പർ (നായ്പൊങ്ങൻ)
.പനിയാണ് ആദ്യലക്ഷണം. രണ്ടുദിവസം കൊണ്ട് നടക്കാനാവാത്ത അവസ്ഥയാകും. കണ്ണിൽനിന്നും മൂക്കിൽനിന്നും പച്ചയും മഞ്ഞയും നിറമുള്ള സ്രവം വരും.  വൈറസ് തലച്ചോറിനെ ബാധിക്കുന്നതോടെ കിടപ്പാകും. ശരീരത്തിനു വിറയലും. 

കനൈൻ പാർവോ വൈറസ് 
∙ചർദ്ദി, വയറിളക്കം എന്നിവയിലാണു തുടക്കം. കാഷ്ഠത്തിൽ രക്തമുണ്ടാകും. രൂക്ഷഗന്ധവും. ആറുമാസത്തിൽ താഴെപ്രായമുള്ള നായ്ക്കളാണെങ്കിൽ പെട്ടെന്നു ചത്തുപോകും. 

പ്രതിരോധ കുത്തിവയ്പ്
∙ഒന്നരമാസത്തിൽ ആദ്യ പ്രതിരോധ കുത്തിവയ്പും രണ്ടര മാസത്തിൽ രണ്ടാമത്തെ കുത്തിവയ്പും എടുത്താൽ ഒരു കൊല്ലത്തിൽ അസുഖങ്ങളൊന്നും ബാധിക്കില്ല. മൾട്ടി കോംപനന്റ് വാക്സീൻ ആണു നൽകേണ്ടത്. 700 രൂപ വിലയുള്ള ഈ മരുന്ന് സർക്കാർ മൃഗാശുപത്രികളിലൊന്നും ലഭ്യമല്ല. എന്നാൽ മരുന്നുമായി എത്തിയാൽ കുത്തിവയ്പു നൽകാനുള്ള സൗകര്യം മൃഗാശുപത്രികളിലുണ്ട്. പൂച്ചകളിലും സമാനലക്ഷണങ്ങളുള്ള വൈറസ് രോഗം പടരുന്നുണ്ടെന്ന് ചീഫ് വെറ്ററിനറി ഓഫിസർ പറഞ്ഞു.

English Summary:

A concerning outbreak of Canine Distemper, Parvovirus, and an unidentified viral disease is affecting dogs and cats in Kannur. This article provides crucial information for pet owners on identifying symptoms, understanding the importance of vaccination, and taking preventive measures to protect their beloved companions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com