ADVERTISEMENT

തളിപ്പറമ്പ്∙ വാഹനങ്ങൾ ബ്രേക്ക് ചെയ്താൽ റോഡ് തെന്നി മാറുന്നു. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ കുറുമാത്തൂർ പൊക്കുണ്ടിലാണ് മെക്കാഡം ടാറിങ് നടത്തിയ റോഡ് ടാറിങ് തെന്നിപ്പോകുന്നത്. വാഹനങ്ങൾ കടന്ന് പോകുന്നതിന് അനുസരിച്ച് റോഡിലെ മെക്കാഡം ടാറിങ് തെന്നി നീങ്ങി അടിയിലുള്ള കോൺക്രീറ്റ് ചെയ്ത ഭാഗം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

മീറ്ററുകളോളം ദൂരത്തിൽ റോഡിന്റെ ഒരു ഭാഗം പൂർണമായും നീങ്ങി റോഡരികിൽ ടാറിങ് പൊങ്ങി വരികയാണ്. ഇത് ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർക്ക് ഏറെ ദുരിതമായിട്ടുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഇത് ഇരുചക്ര വാഹന സ‍ഞ്ചാരികൾക്ക് തകർന്ന ടാറിങ്ങിൽ കയറി അപകടമുണ്ടാക്കുന്ന അവസ്ഥയാണ്. കോടികൾ ചെലവഴിച്ച് നടത്തിയ റോഡ് നിർമാണത്തിന്റെ അനാസ്ഥയാണ് ഇത്തരത്തിൽ മെക്കാ‍‍‍ഡം ടാറിങ് നീങ്ങിപ്പോകാൻ ഇടയാക്കുന്നതെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. ഇതേ റോഡിൽ കരിമ്പത്തും മറ്റും മുൻപേ തന്നെ ഇത്തരത്തിൽ റോഡ് തകർന്ന് തുടങ്ങിയിരുന്നു.

English Summary:

The newly laid macadam tarring on the Taliparamba-Iritty state highway is rapidly deteriorating, causing dangerous conditions for motorists, particularly two-wheeler riders. Despite complaints, authorities have yet to address the issue, raising concerns about road construction quality and public safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com