ബൈക്കും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരന് പരുക്ക്
Mail This Article
×
ഉരുവച്ചാൽ∙ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റു. ഇന്നലെ രാത്രി 7ന് ഉരുവച്ചാൽ തലശ്ശേരി റോഡിലാണ് അപകടം. പരുക്കേറ്റ കാഞ്ഞിലേരിയിലെ അഭിനവ്(21)നെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉരുവച്ചാലിൽ നിന്നു കരേറ്റ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്ക് മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിന്റെയും ലോറിയുടെ മുൻഭാഗം തകർന്നു . ഏതാനും ദിവസം മുൻപ് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ കരേറ്റയിലെ ആദർശ് മരണപ്പെട്ടിരുന്നു. അന്ന് അപകടം നടന്ന സ്ഥലത്തിന്റെ സമീപത്താണ് ഇന്നലെ രാത്രി വീണ്ടും അപകടം ഉണ്ടായത്.
English Summary:
A bike accident occurred in Uruvachal, Thalassery, leaving a young man injured after his bike collided with a mini lorry. This incident comes shortly after a fatal accident in the same area, raising concerns about road safety on the Uruvachal-Thalassery Road.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.