മൂന്നു ദിവസം, പിടികൂടിയത് 21 തെരുവുനായ്ക്കളെ
Mail This Article
×
കണ്ണൂർ∙ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പേ വിഷബാധയുള്ള തെരുവുനായ ആക്രമിച്ച പശ്ചാത്തലത്തിൽ, കഴിഞ്ഞ 3 ദിവസം കൊണ്ട് നഗരത്തിൽ നിന്നും പിടികൂടിയത് 21 തെരുവുനായ്ക്കളെ. ജില്ലാ പഞ്ചായത്ത് – മൃഗസംരക്ഷണ വകുപ്പ് നേതൃത്വത്തിൽ എബിസി പദ്ധതി പ്രകാരം പിടികൂടിയ നായ്ക്കളെ പടിയൂർ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. വന്ധ്യംകരണം നടത്തി 10 ദിവസം ഇവയെ നിരീക്ഷിക്കും. ഇന്നലെ റെയിൽവേ സ്റ്റേഷൻ– മുനീശ്വരൻ കോവിൽ– പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നായി 8 നായ്ക്കളെയാണ് പിടികൂടിയത്.
English Summary:
Stray dogs in Kannur are being captured and sterilized under the ABC programme following a recent rabid dog attack at the railway station. The captured dogs will be held for observation at the Padiyoor centre after undergoing sterilization.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.