പാലത്തായി കല്ലംകുന്ന് സങ്കേതത്തിലെ 16 കുടുംബങ്ങൾക്ക് ശുദ്ധജലമില്ല; ജല അതോറിറ്റിയുടെ ജലവിതരണം നിലച്ചു
Mail This Article
×
പാനൂർ ∙ നഗരസഭയിലെ 16 കുടുംബങ്ങൾ താമസിക്കുന്ന പാലത്തായി കല്ലംകുന്ന് സങ്കേതത്തിൽ മഴക്കാലത്തും ശുദ്ധജലപ്രശ്നം രൂക്ഷം. ജല അതോറിറ്റിയുടെ ജലവിതരണം നിലച്ചിട്ട് ആഴ്ചയായി. പ്രാഥമിക ആവശ്യത്തിനു പോലും വെള്ളമില്ലാതെ 16 കുടുംബങ്ങൾ ദുരിതത്തിലാണ്. കോളനിയിലെ ഒരു പൊതുകിണറിനെയാണ് എല്ലാവരും ആശ്രയിക്കുന്നത്. കിണറ്റിലെ വെള്ളം കുടിക്കാൻപോലും തികയുന്നില്ല. ഒരാഴ്ചയായി ജലവിതരണം നിലച്ചിരിക്കുകയാണ്. മഴവെള്ളം സംഭരിച്ചാണ് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നത്. ജലവിതരണം കൃത്യമായി നടന്നാൽ മാത്രമേ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ കഴിയൂ. ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും കോളനി നിവാസികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം ശുദ്ധജലത്തിന്റേതാണ്.
English Summary:
plagues the Palathayi Kallamkunnu colony in Panoor, Kerala, as 16 families struggle to meet their basic needs due to a disrupted water supply for over a week. While they rely on a public well and rainwater harvesting, their primary plea remains access to clean drinking water and a reliable water supply system.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.