ADVERTISEMENT

കല്യാശ്ശേരി ∙ ദേശീയപാത മാങ്ങാട് സർവീസ് റോഡിൽ കാർ നിയന്ത്രണം വിട്ടു റോഡരികിലെ ഹോട്ടലിലേക്ക് പാഞ്ഞുകയറി. ആളപായമില്ല. ഇന്നലെ രാവിലെ 7.15നാണ് അപകടം. മാങ്ങാട് തേറാറമ്പ് ക്ഷേത്രം റോഡിന് സമീപം ഡ്രീംസ് റസ്റ്ററന്റ് ആൻഡ് കൂൾബാറിലേക്കാണു കാർ വന്നിടിച്ചത്.

ഹോട്ടലിന്റെ മുൻഭാഗവും സാധനസാമഗ്രികളും കാറിടിച്ചു തകർന്നു. തെറ്റായ രീതിയിൽ നടപ്പാതയോടു ചേർന്നു മറികടന്നു പോകാ‍ൻ ശ്രമിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ടതെന്നു കരുതുന്നു. റോഡരികിലുള്ള വൈദ്യുതത്തൂണിലിടിക്കാതെ ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം കാൽനടയാത്രക്കാരും ഹോട്ടലിന്റെ പുറത്ത് ആൾക്കാരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

English Summary:

A car accident occurred in Kalyassery, Kerala, when a car lost control while attempting to overtake and crashed into a roadside hotel. Fortunately, no one was injured in the incident, though the hotel sustained damage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com