ADVERTISEMENT

വൈദ്യുതി മുടക്കം
ചാലോട്∙ ചാലോട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ കുറ്റ്യാട്ടൂർ സബ് സ്റ്റേഷൻ, കേളൻ പീടിക, വെള്ളുവയൽ, വെള്ളുവയൽ സോമിൽ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 4 വരെ.
വേങ്ങാട് ∙വേങ്ങാട് ഹൈസ്കൂൾ, കാവുംപള്ള എന്നീ ട്രാൻസ്ഫോമർ പരിധികളിൽ 8–3 
ഏച്ചൂർ∙ ചേലോറ, ശ്രീറോഷ് 1, 2, 3, പെരിങ്ങളായി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 9–5, കുടുക്കി മെട്ട, ചൈത്രപുരം, മുണ്ടേരി പഞ്ചായത്ത്, കുടുക്കിമെട്ട ടോഡി ഷോപ്പ്, സ്വദേശ്, ശിവശക്തി, കമാൽ പീടിക, വീനസ് ക്ലബ് ,അണ്ണാക്കൊട്ടൻ ചാൽ, കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു ട്രാൻസ്ഫോമർ പരിധിയിൽ 7.30–1, നുച്ചിലോട്, മാച്ചേരി കോംപ്ലക്സ്, മാച്ചേരി സ്കൂൾ, നമ്പ്യാർ പീടിക എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 11–3.

ചൊവ്വ∙ ചരപ്പുറം, സ്മാർട്ട്‌ ഹോം, പോപ്പുലർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 8.30 –6, കാഞ്ഞങ്ങാട് പള്ളി 8.30– 10, കുറ്റിക്കകം 8.30 –2, നടാൽ ടോഡിഷോപ് 12–3, എംജി ഹെക്ടർ സെന്റ് ഫ്രാൻസിസ്, രാജൻപീടിക, ജെടിഎസ്‌, എയർടെൽ തോട്ടട ആപ്‌കോ ഹുണ്ടായി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 10–6
മയ്യിൽ ∙ മയ്യിൽ, എരഞ്ഞിക്കടവ്, കണ്ടക്കൈപറമ്പ, പൊയ്യൂർ റോഡ്, പാറത്തോട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ 

അധ്യാപക ഒഴിവ് 
കൂത്തുപറമ്പ് ∙ കോട്ടയം മലബാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് വിഭാഗത്തിൽ ജൂനിയർ ലക്ചററുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 11ന് രാവിലെ 11ന്. 9947509710. 

അപേക്ഷ ക്ഷണിച്ചു
ഇരിട്ടി∙ കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴിൽ ഇരിട്ടിയിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യൂണിറ്റി കോളജ് സ്റ്റഡി സെന്ററിൽ കൗൺസിലിങ് സൈക്കോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 മാസ സർട്ടിഫിക്കറ്റ് കോഴ്സും, ഒരു വർഷ ഡിപ്ലോമ കോഴ്സുമാണു നടക്കുക. ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ ഉണ്ടായിരിക്കും ഓഫ്‌ലൈൻ ക്ലാസുകൾ ഞായറാഴ്ച മാത്രമായിരിക്കും. അപേക്ഷകൾ ഡിസംബർ 30 നകം ലഭിക്കണം. ഫോൺ. 9400751874

ബയോഗ്യാസ് സബ്സിഡി നൽകും
തളിപ്പറമ്പ് ∙ കർഷക ക്ഷേമ വകുപ്പ് ബയോഗ്യാസ് നിർമാണ പദ്ധതിയിൽ എസ്‍സി വിഭാഗത്തിൽപ്പെട്ട കർഷകർക്കു ബയോഗ്യാസ് നിർമിക്കുന്നതിനായി 22000 രൂപ സബ്സിഡിയായി ലഭിക്കും. താൽപര്യമുള്ളവർ നികുതി രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി 9നു മുൻപായി കൃഷി ഭവനിൽ അപേക്ഷ നൽകണം.

അദാലത്ത് നടത്തും
തളിപ്പറമ്പ് ∙ കുടിശികയായ അളവ് തൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ മുദ്ര പതിപ്പിച്ചു നൽകാൻ ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ അദാലത്ത് നടത്തും. 14 വരെ തളിപ്പറമ്പ് ലീഗൽ മെട്രോളജി ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. ഫോൺ– 04602 200586.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com