ഗോപാലപേട്ട, പിലാക്കൂൽ ഭാഗങ്ങളിൽ 10 പേർക്ക് തെരുവുനായയുടെ കടിയേറ്റു
Mail This Article
തലശ്ശേരി ∙ ഗോപാലപേട്ട, പിലാക്കൂൽ ഭാഗങ്ങളിൽ തെരുവ് നായയുടെ ആക്രമണം. 10 പേർക്ക് കടിയേറ്റു. ഗോപാലപേട്ടയിലെ ലക്ഷ്മി (63), പിലാക്കൂലിലെ ഹാഷിം (58), ജസീം (41) എന്നിവർക്ക് ജനറൽ ആശുപത്രിയിൽ കുത്തിവയ്പ് നൽകി. മറ്റുള്ളവർ സമീപത്തെ ആശുപത്രികളിൽ ചികിത്സ തേടി. ഹാഷിമിന്റെ മുഖത്താണ് കടിയേറ്റത്. ലക്ഷ്മിയുടെ വലതു കൈത്തണ്ടയിൽ സാരമായി പരുക്കേറ്റു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. റോഡിലൂടെ നടന്നു പോകുന്നവർക്കും വീടിനു പുറത്തു നിൽക്കുന്നവർക്കുമാണ് കടിയേറ്റത്. ഗോപാലപേട്ട ഭാഗത്ത് നിന്ന് വന്ന ഒരു നായയാണ് വഴിനീളെ ആളുകളെ കടിച്ചതെന്നു നാട്ടുകാർ പറഞ്ഞു.
വീട്ടമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റു
കൂത്തുപറമ്പ് ∙ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് തെരുവുനായയുടെ കടിയേറ്റ പഴയ നിരത്തിലെ കാരായി ലീലയെ (70) കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കാലിനാണ് കടിയേറ്റത്. ഈ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. സ്റ്റേഡിയം പരിസരത്തും കോടതി, പൊലീസ് സ്റ്റേഷൻ, മാർക്കറ്റ് പരിസരത്തും തെരുവുനായ്ക്കളുടെ ശല്യം കൂടുകയാണ്.