പണയസ്വർണത്തിന് പകരം മുക്കുപണ്ടം; ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Mail This Article
×
കണ്ണൂർ∙ ബാങ്കിൽ പണയം വച്ച സ്വർണം കവർന്ന് പകരം മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കേരള ഗ്രാമീൺ ബാങ്ക് താഴെ ചൊവ്വ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ കണ്ണാടിപ്പറമ്പിലെ വി.സുജേഷാണ് പിടിയിലായത്. 34 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് ബാങ്കിലെ ലോക്കറിൽ നിന്നു കൈവശപ്പെടുത്തിയത്. ഇതിന് പകരമായി മുക്കുപണ്ടം ലോക്കറിൽ വയ്ക്കുകയായിരുന്നു. ഈവർഷം ജൂൺ 24 നും ഡിസംബർ 13 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് സീനിയർ മാനേജർ ഇ.ആർ.വൽസല ടൗൺ പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതി അറസ്റ്റിലായത്
English Summary:
Bank fraud has been reported in Kannur, Kerala where a Kerala Grameen Bank employee was arrested for allegedly replacing pledged gold with fake jewelry, leading to a significant financial loss. The assistant manager, identified as V. Sujesh, allegedly stole gold ornaments worth Rs 34 lakh.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.