ADVERTISEMENT

പുലിക്കുരുമ്പ ∙ കിണറ്റിൽ വീണ രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുറത്തെടുത്ത് കാട്ടിൽ വിട്ടു. പുല്ലംവനത്തെ മഞ്ഞളാങ്കൽ വിൻസന്റിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണു രാജവെമ്പാല വീണത്. അയൽവാസിയായ മുട്ടത്തിൽ ബെന്നി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി.രതീഷിനെ വിവരം അറിയിച്ചതിനെ തുടർന്ന് റേഞ്ചറുടെ നിർദേശപ്രകാരം ബീറ്റ് ഓഫിസർമാരായ ഷെമീന, നികേഷ് എന്നിവരുടെ നേതൃത്വത്തിൽ ഷാജി ബക്കളം, ശ്രീകുമാർ പെരുംതട്ട എന്നിവർ ചേർന്ന് 4 മീറ്ററിലധികം നീളമുള്ള രാജവെമ്പാലയെ കിണറ്റിൽനിന്നു വലിച്ചു കയറ്റി തുണിസഞ്ചിയിലാക്കി ആറളം വനത്തിൽ തുറന്നു വിട്ടു.

English Summary:

King Cobra rescued from a well! Forest officials safely extracted the snake, which had fallen into a well at a residence, before releasing it back into its natural habitat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com