കണ്ണൂർ ജില്ലയിൽ ഇന്ന് (17-12-2024); അറിയാൻ, ഓർക്കാൻ
Mail This Article
പെൻഷനേഴ്സ് ദിനാചരണം ഇന്ന്; കണ്ണൂർ∙ റെയിൽവേ പെൻഷനേഴ്സ് അസോസിയേഷന്റെ പെൻഷനേഴ്സ് ദിനാചരണം ഇന്ന് 10നു ജവാഹർ ഓഡിറ്റോറിയത്തിൽ നടക്കും.
സൗജന്യ കോഴ്സ്
കണ്ണൂർ∙സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഭിന്നശേഷിക്കാരായ യുവതി യുവാക്കൾക്കും വേണ്ടി സമർഥനം ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡ് നടപ്പാക്കുന്ന സൗജന്യ റീട്ടെയ്ൽ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 മാസം ദൈർഘ്യമുള്ള കോഴ്സിന്റെ പരിശീലനം എറണാകുളം ജില്ലയിലെ പറവൂരിലാണ്. താമസം, ഭക്ഷണം, പഠന ഉപകരണങ്ങൾ എന്നിവ സൗജന്യമാണ്. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. 18–35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്കു ജോലി നൽകും. ജനുവരി ഒന്നിനുള്ളിൽ അപേക്ഷ ലഭിക്കണം. ഫോൺ: 6361511991, 7907019173.
വിചാരണ മാറ്റി
ഇന്നും നാളെയും ഡപ്യൂട്ടി കലക്ടർ (എൽആർ) ലാൻഡ് ട്രൈബ്യൂണൽ കണ്ണൂർ കലക്ടറേറ്റിൽ വിചാരണയ്ക്കുവച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയക്കേസുകൾ ജനുവരി 15, 16 തീയതികളിലേക്ക് മാറ്റിയതായി ഡപ്യൂട്ടി കലക്ടർ (എൽആർ) അറിയിച്ചു.
വാഹനഗതാഗതംനിരോധിച്ചു
തലശ്ശേരി നഗരസഭയിൽ കുയ്യാലി പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാറിങ് നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഇന്നും നാളെയും പൂർണമായി നിരോധിച്ചു. വാഹനങ്ങൾ സംഗമം ജംക്‌ഷൻ വഴി കടന്നുപോകണം.
ലോകായുക്തക്യാംപ് സിറ്റിങ്
കേരള ലോകായുക്ത നാളെ രാവിലെ 10.30ന് കണ്ണൂർ ഗവ.ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാൾ, 19ന് കോഴിക്കോട് ഗവ.ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിൽ ജസ്റ്റിസ് എൻ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ ക്യാംപ് സിറ്റിങ് നടത്തും.