ADVERTISEMENT

പയ്യന്നൂർ ∙ ആവശ്യത്തിനു ജീവനക്കാരില്ലാതെ പ്രതിസന്ധിയിലായ ജോയിന്റ് ആർടിഒ ഓഫിസിൽ നിന്നു ജീവനക്കാരനെ സ്ഥലം മാറ്റിയത് ഓഫിസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഓഫിസിൽ ആകെയുണ്ടായിരുന്നത് 3 ക്ലാർക്കുകളാണ്. 6 ക്ലാർക്കുകൾ വേണ്ടയിടത്താണ് 3 ക്ലാർക്കിനെ അനുവദിച്ചത്. കൂടുതൽ ക്ലാർക്കുമാരെ അനുവദിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടപ്പോഴാണ് ഇവിടെനിന്ന് ഒരു ക്ലാർക്കിനെ കണ്ണൂരിലേക്കു സ്ഥലം മാറ്റിയത്. 

അതോടെ ഓഫിസ് പ്രവർത്തനം കൂടുതൽ അവതാളത്തിലായി. ഇതിനൊപ്പം ജോയിന്റ് ആർടിഒ 3 മാസത്തെ അവധിയിൽ പോയി. പകരം ചുമതല നൽകിയത് ഇന്നലെയാണ്. ജോയിന്റ് ആർടിഒയുടെ അഭാവത്തിൽ വലിയ തോതിൽ ഫയലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുകയാണ്. പകരം ചുമതലയുള്ള ജോയിന്റ് ആർടിഒ ഓഫിസിലെത്തുമ്പോൾ ഫയലുകൾ അവരുടെ മുന്നിലെത്തിക്കാൻ രണ്ട് ക്ലാർക്കുമാർ പാടുപെടുന്നു. സ്ഥലം മാറ്റിയ ക്ലാർക്കിനു പകരം പുതിയ ക്ലാർക്കിനെ നിയമിച്ചില്ല. 

ജനങ്ങളുടെ ഭാഗത്തു നിന്ന് പ്രതിഷേധം ശക്തിപ്പെട്ടപ്പോൾ സ്ഥലം മാറി പോയ ക്ലാർക്കിനെ വർക്ക് അറേഞ്ച്മെന്റിൽ ഈ ഓഫിസിലേക്ക് അയക്കാമെന്നാണ് ബന്ധപ്പെട്ടവരുടെ മറുപടി. ആവശ്യമായ ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളുമൊന്നുമില്ലാതെ പയ്യന്നൂരിന് അനുവദിച്ച ജോയിന്റ് ആർടിഒ ഓഫിസ് പയ്യന്നൂരിന് ബാധ്യതയായി മാറുകയാണ്.

English Summary:

Staff shortage at the Joint RTO office in Kerala worsens as an employee is transferred despite the office operating with only 3 out of the required 6 clerks, raising concerns about efficient service delivery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com