സൗഹൃദങ്ങൾ കാത്ത ചക്രവർത്തി
Mail This Article
സ്വാമി കൃഷ്ണാനന്ദ ഭാരതി പോത്താങ്കണ്ടം ആനന്ദഭവനം
∙ തബല വാദന ചക്രവർത്തിയെന്നതിലുപരി സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ അതീവ തൽപരനായിരുന്നു സാക്കിർ ഹുസൈൻ. കാത്തുകാത്തിരുന്നാണ് 2011ൽ അദ്ദേഹം പയ്യന്നൂരിൽ വരുമെന്നുറപ്പായത്. പയ്യന്നൂർ സത്കലാപീഠത്തിന്റെ ആദ്യ പരിപാടിയായി അതു തീരുമാനിച്ചു. പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും സഹകരിക്കാമെന്നു സമ്മതിച്ചപ്പോൾ ആ അപൂർവസംഗമം വളരെയധികം ആഹ്ലാദം പകർന്നു.
ഒരിക്കൽക്കൂടി പയ്യന്നൂരിൽ വരുമെന്ന ഉറപ്പ് വാക്കുകളിൽ ഒതുങ്ങി. ഇവിടത്തെ സംഗീതപരിപാടികളെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. കലാകാരൻ എന്ന വാക്കിന്റെ പ്രത്യക്ഷഭാവമായിരുന്നു അദ്ദേഹം. സൗഹൃദ സംഭാഷണത്തിനും സംഘാടകരോടു കാണിക്കുന്ന സ്നേഹത്തിനും അദ്ദേഹം വളരെയധികം പ്രാധാന്യം നൽകി. അദ്ദേഹം എന്നും കലാതത്വത്തിൽ ഉറച്ചുജീവിക്കുകയും തബലയെന്ന ഏകഉപകരണത്തിൽ നിലയുറച്ച് ചക്രവർത്തി പദം കാത്തുസൂക്ഷിക്കുകയും ചെയ്തു.