വീടിനു സമീപം ശുചിമുറി മാലിന്യം തള്ളിയെന്ന് പരാതി; കേസെടുത്തു
Mail This Article
×
അരവഞ്ചാൽ ∙ സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്തെ ചെങ്കൽപ്പണയിൽ ശുചിമുറി മാലിന്യം തള്ളിയെന്ന പരാതിയിൽ സ്ഥലം ഉടമയുടെപേരിലും തൊഴിലാളികളുടെ പേരിലും പെരിങ്ങോം പൊലീസ് കേസെടുത്തു. കാഞ്ഞിരപ്പൊയിൽ സ്വദേശി കെ.നാരായണന്റെ പരാതിയിൽ പെരിങ്ങോം പൊലീസും, ജനപ്രതിനിധികളും, സംഭവസ്ഥലം സന്ദർശിച്ചു .
ടാങ്കർ ലോറികളിലാണ് മാലിന്യം കൊണ്ട് വന്ന് തള്ളിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഭീഷണിയായ തരത്തിൽ മാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് പെരിങ്ങോം മണ്ഡലം ചെയർമാൻ കെ.എം.കുഞ്ഞപ്പൻ, പൂന്തോടൻ ബാലൻ എന്നിവർ ആരോഗ്യവകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
English Summary:
Toilet waste dumping led to a police case in Aravanchal. A complaint regarding illegal waste disposal at a construction site prompted Peringome police to register a case against the responsible parties.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.