പഴശ്ശി ഡാം റോഡരികിൽ മരക്കഷണങ്ങൾ ദ്രവിച്ച് നശിക്കുന്നു
Mail This Article
×
ഇരിക്കൂർ ∙ കുയിലൂർ-പഴശ്ശി ഡാം റോഡരികിൽ ലക്ഷങ്ങൾ വില വരുന്ന മരങ്ങൾ ദ്രവിച്ച് നശിക്കുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചു നീക്കിയ മരങ്ങളാണ് നശിക്കുന്നത്. ജലസേചന വകുപ്പിന് കീഴിലുള്ള റോഡ് 5 വർഷം മുൻപാണ് വീതികൂട്ടി നവീകരിച്ചത്. പതിനഞ്ചോളം കൂറ്റൻ മരങ്ങളാണ് മുറിച്ചത്. എന്നാൽ ഇവ റോഡരികിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഒന്നര കിലോമീറ്റർ വരുന്ന ഡാം റോഡിന്റെ വിവിധ ഭാഗങ്ങളിൽ മരക്കഷണങ്ങൾ കൂട്ടിയിട്ടിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ടാറിങ്ങിലേക്ക് ഇവ തള്ളിനിൽക്കുന്നതിനാൽ കാൽനട യാത്രിക്കാരും ദുരിതത്തിലാണ്.
English Summary:
Irikkur's decaying trees represent a significant loss after road development. Lakhs of rupees worth of valuable timber is wasted near the Kuyiloor-Pazhassi dam road due to negligence.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.