തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ ടാറിങ് വിണ്ടുകീറി
Mail This Article
×
ഇരിക്കൂർ ∙ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയുടെ മെക്കാഡം ടാറിങ് വിണ്ടുകീറിയത് അപകട ഭീഷണിയാകുന്നു. കുയിലൂർ, പെരുമണ്ണ്, നിലാമുറ്റം, അമ്പായത്തടം, കണിയാർവയൽ എന്നിവിടങ്ങളിലാണ് വിണ്ടുകീറി തകർന്നു കൊണ്ടിരിക്കുന്നത്. റോഡിൽ ചരിവുള്ള ഭാഗങ്ങളിലാണ് വിള്ളൽ ഏറെയും ഉള്ളത്. പല സ്ഥലങ്ങളിലും 50 മീറ്ററോളം വിണ്ടുകീറി റോഡ് അമർന്നിട്ടുണ്ട്.
തെന്നി വീഴുമെന്ന ഭീതിയിൽ ഇരുചക്ര വാഹനങ്ങൾ ഇവിടങ്ങളിലെത്തുമ്പോൾ മറുഭാഗം വഴിയാണ് പോകുന്നത്. നൂറു കണക്കിന് വാഹനങ്ങൾ പോകുന്ന സംസ്ഥാന പാതയിൽ ഇത് വൻ അപകട ഭീഷണി ഉയർത്തുകയാണ്. ശരിയായ രീതിയിൽ അടിഭാഗം ഉറപ്പിക്കാതെ പണി നടത്തിയതിനെ തുടർന്നുണ്ടായ ബലക്ഷയമാണ് വിണ്ടുകീറലിനു കാരണമെന്നാണ് ആക്ഷേപം.
English Summary:
Irikkur road damage threatens safety; Extensive cracks in the Taliparamba-Irikkur state highway's macadam tarring demand immediate repair due to the significant accident risk.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.